| Saturday, 23rd January 2021, 4:56 pm

ബൈഡന് കയ്യടിച്ച് ​ഗൂ​ഗിളിന്റെ സുന്ദർ പിച്ചായിയും ആപ്പിളിന്റെ ടിം കുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ ഇമ്മി​ഗ്രേഷൻ പരിഷ്കരണങ്ങൾക്ക് കയ്യടിച്ച് ​ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചായിയും, ആപ്പിളിന്റെ ടിം കുക്കും. ബൈഡന്റെ തീരുമാനം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

പുതിയ നിയമം ലോകത്തിന്റെ നാനാ ഭാ​ഗത്തു നിന്നുമുള്ള കഴിവുള്ളവരെ അമേരിക്കയിൽ തന്നെ നിലനിർത്താൻ സഹായിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.

നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്. കൊവിഡ്, പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ പരിഷ്കരണം എന്നിവയിൽ ബൈഡൻ കെെകൊണ്ട പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ചാണ് സുന്ദർ പിച്ചായി മുന്നോട്ട് വന്നത്.

ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന യു.എസ് സിറ്റിസൺഷിപ്പ് ആക്ട് ഓഫ് 2021 കുടിയേറ്റത്തിനായുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതാണ്.

ജോ ബൈ‍ഡൻ കോൺ​ഗ്രസിലേക്ക് അയച്ച സമ​ഗ്രമായ ഇമ്മി​ഗ്രേഷൻ ബില്ലിൽ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ​ഗ്രീൻ കാർഡുകൾക്ക് ഓരോ രാജ്യത്തിന്റെയും പരിധി ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഇത് വിദേശത്തു നിന്നുള്ള കൂടുതൽ തൊഴിലന്വേഷികളെ അമേരിക്കയിൽ എത്തിക്കും. ബൈഡന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഐ.ടി പ്രൊഫണൽസിനും ​ഗുണകരമാകുന്നതാണ്.

യു.എസ്.സിറ്റിസൺഷിപ്പ് ആക്ട് 2021, അമേരിക്കയിലെ ഇമ്മി​ഗ്രേഷൻ സിസ്റ്റം ആധുനികവത്കരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്. കുടുംബങ്ങളെ ഒന്നിച്ച് നിർത്തുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും, കുടിയേറ്റക്കാരോടുള്ള സമീപനത്തോട് മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതുമാണ് യുഎസ്.സിറ്റിസൺഷിപ്പ് ആക്ട് 2021. ഇമ്മി​ഗ്രേഷൻ വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായാണ് ഈ ആക്ടിനെ വിശേഷിപ്പിക്കുന്നത്.

അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് പൗരത്വം ഉറപ്പുനൽകുന്നതിലെ വെല്ലുവിളികൾ കുറയ്ക്കുന്നു എന്നതാണ് പ്രസ്തുത ആക്ട് മുന്നോട്ട് വെക്കുന്ന ​ഗുണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Google’s Sundar Pichai, Apple’s Tim Cook Applaud Joe Biden’s Immigration Reforms

We use cookies to give you the best possible experience. Learn more