| Wednesday, 3rd June 2020, 3:43 pm

'റിമൂവ് ചൈന ആപ്പ്‌സ്' പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനീസ് ആപ്പുകള്‍ ഫോണുകളില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്‌സ്’ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ജയ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് നിര്‍മാതാക്കളായ വണ്‍ടച്ച്ആപ്പ്ലാബ്‌സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ലോഞ്ച് ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ 50 ലക്ഷം പോരാണ് ആപ്പ് ഡൗണ്‍ ലേഡ് ചെയ്തിരുന്നത്.
പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് സൂചനകള്‍. ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ ഒരു ആപ്പിനെയും അനുവദിക്കില്ലെന്നും തേര്‍ഡ് പാര്‍ട്ടി ആപ്പിനെ നീക്കം ചെയ്യാനോ ഡിവൈസ് ക്രമീകരണത്തെ മോഡിഫൈ ചെയ്യാനോ അനുവദിക്കുകയില്ലെന്നും ഗൂഗിള്‍ പറഞ്ഞു.

ടിക്ക്‌ടോക്കിനുള്ള ഇന്ത്യന്‍ ബദലായി ഇറക്കിയ മിത്രോന്‍ ആപ്പും നേരത്തെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ ആപ്പും നീക്കം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗൂഗിള്‍ പോളിസിക്ക് വിരുദ്ധമായ ആപ്പുകളെയാണ് പ്ലേസ്റ്റോര്‍ സാധാരണയായി നീക്കം ചെയ്യാറ്. ഈ രണ്ട് ആപ്പുകളും പോളിസിക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്. സൂചനകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും നേരത്തെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആപ്പ് പ്രവര്‍ത്തിക്കും.

We use cookies to give you the best possible experience. Learn more