ന്യൂദല്‍ഹി: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.
ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം നിരന്തരമായി ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് പുറത്താക്കലിന് കാരണമായി പറയുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ വിവരങ്ങള്‍ ബ്ലോഗ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരെ നടപടി എടുത്തിരിക്കുന്നത്.
‘ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുന്നതിനാണ് ഗൂഗിള്‍ പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒപ്പം ഡെവലപ്പര്‍മാര്‍ക്ക് പുതിയ ബിസിനസുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ വേദിയൊരുക്കുകയുമാണ് ചെയ്യുന്നത്. ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും നന്മ കണക്കിലെടുത്ത് കൊണ്ട് ഞങ്ങളുടെ ആഗോള നയങ്ങള്‍ എല്ലായ്‌പ്പോഴും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.” ഗൂഗിള്‍ അതിന്റെ ബ്ലോഗില്‍ പറഞ്ഞു.
ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. അതേസമയം പേടിഎമ്മിന്റെ പേമെന്റ് ആപ്പിന് മാത്രമാണ് നിരോധനമെന്നും പേടിഎമ്മുമായി ബന്ധപ്പെട്ട ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക