| Thursday, 2nd July 2020, 12:15 pm

നിരോധിച്ച 59 ചൈനീസ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍. കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ഉത്തരവിനൊപ്പം നില്‍ക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു.

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ആപ്പ് ഡെവലപ്പേഴ്‌സിനെ അറിയിക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more