| Saturday, 28th September 2019, 11:47 pm

ഒരു കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത 29 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുരക്ഷാ വീഴ്ച കണ്ടെത്തിയ 29 ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. ക്വിക്ക് ഹീല്‍ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഒരു കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്.

ഹിഡ്ഡ് ആഡ് വിഭാഗത്തില്‍ പെട്ടവയാണ് 24 ആപ്ലിക്കേഷനുകള്‍ മറ്റുള്ള അഞ്ച് ആപ്ലിക്കേഷനുകള്‍ ആഡ് വെയര്‍ വിഭാഗത്തിലും പെടുന്നു. ഇതില്‍ മള്‍ടിആപ്പ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് സൈമള്‍ട്ടേനിയസ് ലി എന്ന ആപ്ലിക്കേഷന്‍ മാത്രം 50 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഉപകരണങ്ങളില്‍ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്ലിക്കേഷനുകളാണ് ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ പെടുന്ന ചില ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്.

ഫോട്ടോഗ്രാഫി ആപ്പുകളാണ് കൂടുതല്‍ ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്. അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാതിരിക്കാന്‍ ഇവയുടെ ഐക്കണ്‍ ആദ്യ ഉപയോഗത്തിന് ശേഷം ഹോം പേജില്‍ നിന്നും കാണാതാവാറുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷോട്ട് കട്ട് മുഖേന ആപ്പുകള്‍ തുറന്നാല്‍ നേരെ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങളായിരിക്കും തുറന്നുവരുക. സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ മറ്റ് ആപ്ലിക്കേഷനുകളുടെ പരസ്യങ്ങള്‍ കാണിക്കുന്നവയാണ് ആഡ് വെയര്‍ വിഭാഗത്തില്‍പ്പെടുന്നവ. ഇവ നമ്മുടെ ഡാറ്റാ ബാലന്‍സ് വന്‍തോതില്‍ ഉപയോഗിക്കുന്നവയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more