ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായിരുന്ന ഗൂഗിള്‍ പ്ലേ മ്യൂസിക് സംവിധാനം ഔദ്യോഗികമായി അവസാനിപ്പിച്ചു.
നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ മ്യൂസിക് ലൈബ്രറി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. അതിനാല്‍ ഉപയോക്താക്കള്‍ വാങ്ങിയതോ അപ് ലോഡ് ചെയ്തതോ ആയ ഗാനങ്ങളും റേഡിയോ സ്റ്റഷനുകളും യൂട്യൂബ് മ്യൂസികിലേക്ക് മാറ്റാം.
ഉപയോക്താക്കള്‍ക്ക് ഡാറ്റ കൈമാറാന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക് അപ്ലിക്കേഷനില്‍ ഒരു ട്രാന്‍സ്ഫര്‍ ബട്ടണ്‍ നല്‍കിയിരുന്നു. ഡിസംബര്‍ അവസാനിക്കുന്നതോടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യപ്പെടും.
ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ നിന്ന് പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ യൂട്യൂബ് മ്യൂസിക്ക് ഉണ്ടായിരിക്കണം. ആപ്ലിക്കേഷനിലെ ട്രാന്‍സ്ഫര്‍ ബട്ടണ്‍ ഉപയോഗിച്ച് പാട്ടുകള്‍ മാറ്റാനാകും.
യൂട്യൂബ് മ്യൂസിക്കിന്റെ വരിക്കാരായവര്‍ക്ക് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കേള്‍ക്കാനും സാധിക്കും. ഗൂഗിള്‍ പ്ലേ മ്യൂസിക്കിന്റെ അതേ നിരക്കില്‍ തന്നെയാണ് യൂട്യൂബ് മ്യൂസിക്കിലും സേവനങ്ങള്‍ ലഭ്യമാക്കുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Google Play music become defunct