ജിമെയില്‍ വഴി ഇനി പണവും അയക്കാം
Big Buy
ജിമെയില്‍ വഴി ഇനി പണവും അയക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2013, 12:01 pm

ന്യൂദല്‍ഹി: ഗൂഗിള്‍ ജിമെയില്‍ വഴി ഇനി പണവും അയയ്ക്കാം. ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ച് ഗൂഗിള്‍ വാലറ്റ് വഴിയാണ് സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം കൈമാറാന്‍ സാധിക്കുക.

പുതിയ ഫീച്ചറിന്റെ ആദ്യഘട്ടത്തില്‍ യു.എസ്സില്‍ മാത്രമാണ് പുതിയ അപ്‌ഡേഷന്‍ ലഭ്യമാകുക. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ജിമെയിലിന്റെ പുതിയ സേവനം ലഭ്യമാകുകയുള്ളൂ.[]

പുതിയ അപ്‌ഡേഷന്‍ പ്രകാരം ജിമെയിലിലില്‍ ഒരു ഡോളര്‍ ഐക്കണ്‍ ഉണ്ടാകും. പുതിയ അപ്‌ഡേഷന്‍ ലഭ്യമായാല്‍ മാത്രമേ ഈ ഐക്കണ്‍ ലഭ്യമാവുകയുള്ളൂ. ഇനി ജിമെയില്‍ വഴി എങ്ങനെ പണം അയയ്ക്കാം എന്ന് നോക്കാം, ഡോളര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എത്ര രൂപയാണ് അറ്റാച്ച് ചെയ്യേണ്ടതെന്ന് ടൈപ്പ് ചെയ്യുക.

പുതിയ അപ്‌ഡേഷന്‍ ഇന്ത്യയില്‍ എന്നെത്തുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഗൂഗിള്‍ വാലറ്റ് ആക്ടീവ് ചെയത ഉപഭോക്താക്കള്‍ക്ക് മാത്രമേ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുകയുള്ളൂ.