| Monday, 3rd March 2014, 3:01 pm

ഗൂഗിള്‍ നെക്‌സസ് 6 ജൂലൈയില്‍ ഇറക്കില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: സാംസങ് ഗാലക്‌സി എസ്5 ഇറക്കുന്നു എന്ന പ്രഖ്യാപനത്തിന് ശേഷം എല്ലാ കണ്ണുകളും ആപ്പിള്‍, ഗൂഗിള്‍, എല്‍.ജി, എച്ച്.ടി.സി എന്നിവയിലാണ്.

എന്നാല്‍ ജൂലൈയോടെ നെക്‌സസ് 6 ഇറക്കുമെന്ന വാര്‍ത്തയെ ഗൂഗിള്‍ നിഷേധിച്ചു.

ഇതോടെ ജൂണ്‍ 25നും 26നും നടക്കുന്ന I/O 2014 ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ നെക്‌സസ് 6 ഇറക്കില്ലെന്നത് ഉറപ്പായി.

നേരത്തെ ഗൂഗുിള്‍ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഒകിടോബറില്‍ പ്രകാശിക്കുകയും നവംബറില്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

ഗൂഗിള്‍ മൊബൈല്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയ്ഡ്4.5ല്‍ അധിഷ്ഠിതമായിരിക്കും.

നെക്‌സസ് ആറിനൊപ്പം ആന്‍ഡ്രോയ്ഡ് 5.0 പ്രഖ്യാപിക്കുമെന്നാണ് സൂചന.

2012ല്‍ ആന്‍ഡ്രോയ്ഡ് 4.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടിയ നെക്‌സസ് 7 ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.

നെക്‌സസ് 4ന് തൊട്ടുപുറകെ തന്നെ ആന്‍ഡ്രോയ്ഡ് 4.2വും അവതരിപ്പിച്ചരുന്നു.

2013 ജൂലൈയോടെ ആന്‍ഡ്രോയ്ഡ് 4.3യില്‍ പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ് ജനറേഷന്‍ നെക്‌സസ് 7ഉം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.

ഒക്ടോബറില്‍ ആന്‍ഡ്രോയ്ഡ് 4.4 ല്‍ പ്രവര്‍ത്തിക്കുന്ന നെക്‌സസ് 5ഉം അവതരിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more