[] ന്യൂദല്‍ഹി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഗൂഗിള്‍ നെക്‌സസ് 5, എല്‍.ജി ഇന്ത്യന്‍ വിപണിയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്.
16 ജി.ബി യുടെയും 32 ജി.ബി യുടെയും രണ്ട് മോഡലുകളാണ് ഇന്ത്യയില്‍ വരുന്നത്. 16 ജി.ബി യുടെ നെക്‌സസ് 5 29,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുക.
കറുപ്പും വെളുപ്പും നിറത്തില്‍ ഫോണ്‍ എല്‍.ജി സ്റ്റോറുകളില്‍ ലഭിക്കുന്നതാണ്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ 32 ജി.ബി യുടെ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് മുംബൈയില്‍ നിന്നുള്ള ഒരു മൊബൈല്‍ റീടെയിലര്‍ പറയുന്നത്.
രണ്ട് മോഡലുകളും ഉടന്‍ വരുന്നു എന്ന തലക്കെട്ടോടെയാണ് പ്ലേസ്റ്റോറില്‍ ഇപ്പോഴും പട്ടികപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഗൂഗിള്‍ ഇന്ത്യ പ്ലേ സ്റ്റോറിലൂടെ എന്ന് മുതല്‍ ഫോണ്‍ പര്‍ച്ചേസ് ചെയ്ത് തുടങ്ങാമെന്ന വിവരം ഗൂഗിളില്‍ നല്‍കിയിട്ടില്ല.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഡിവൈസ് ആണ് ഗൂഗിള്‍ എല്‍.ജി നെക്‌സസ് 5.
8 മെഗാ പിക്‌സെല്‍ റിയര്‍ ക്യാമറയോടും അഞ്ച് ഇഞ്ചിന്റെ ഫുള്‍ ഡിസ്‌പ്ലേയോടും കൂടിയ നെക്‌സസ് 5 കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭ്യമാണ്. 2300ബാറ്ററിയോടുകൂടിയ നെക്‌സസ് 5 2 ജി.ബി റാമിന്റേതാണ്.