ഗൂഗിളിന്റെ പുതിയ കസ്റ്റം തീം, ഇനി സ്വന്തം ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് ഇമേജാക്കാം
Big Buy
ഗൂഗിളിന്റെ പുതിയ കസ്റ്റം തീം, ഇനി സ്വന്തം ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് ഇമേജാക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st June 2012, 4:15 pm

ജീമെയില്‍ മുഖം മിനുക്കി കൂടുതല്‍ സുന്ദരനായി എത്തുന്നു. കഴിഞ്ഞ നവംബറില്‍ എച്ച്.ഡി തീം ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചേഴ്‌സ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഗൂഗിളിന്റെ കസ്റ്റം തീമില്‍ വീണ്ടും അഴിച്ചു പണി നടന്നിരിക്കുന്നു. പുതിയ ഫീച്ചേഴ്‌സ് അനുസരിച്ച് ഉപഭോക്താവിന് സ്വന്തം ചിത്രങ്ങളും ജീമെയിലില്‍ ബാക്ക്ഗ്രൗണ്ട് ആക്കാം.

ഇനിമുതല്‍ ഇഷ്ടമുള്ള ചിത്രങ്ങള്‍ ബാക്ക് ഗ്രൗണ്ട് ഇമേജായി സെറ്റ് ചെയ്യാം. ഇതിനായി ഗൂഗിള്‍ പ്ലസ്സില്‍ നിന്നോ അതെല്ലെങ്കില്‍ മറ്റേതെങ്കിലും ചിത്രത്തിന്റെ യു.ആര്‍.എല്‍. പേസ്റ്റ് ചെയ്യുകയുമാകാം. എന്നിട്ടും ഇഷ്ടമായില്ലെങ്കില്‍ അക്കൗണ്ടിലെ ഫീച്ചേര്‍ഡ് ഫോട്ടോസില്‍ നിന്നും ഇഷ്ടമുള്ള ചിത്രം തിരഞ്ഞെടുക്കാം.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ അപ്‌ഡേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.