പുത്തന്‍ ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ് എത്തുന്നു
Big Buy
പുത്തന്‍ ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ് എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st October 2015, 1:22 pm

google-map

ഗൂഗിള്‍ മാപ്പില്‍ പുത്തന്‍ ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. യാത്രക്കിടെ വഴി തെറ്റുകയോ അല്ലെങ്കില്‍ യാത്രാമധ്യേ ഇന്ധനം തീരുകയോ മറ്റെന്തെങ്കിലും സാധങ്ങള്‍ വാങ്ങാനുണ്ടെങ്കിലോ എല്ലാം ഇനി ഗൂഗിള്‍ മാപ്പിലെ പുത്തന്‍ ഫീച്ചേഴ്‌സുകള്‍ നമുക്ക് സഹായകരമാകും.

മുന്‍പ് ഗൂഗിള്‍മാപ്പില്‍ പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ ഫീച്ചേഴ്‌സില്‍ അതിസൂക്ഷമമായ പല മാറ്റങ്ങളും ഗൂഗിള്‍ വരുത്തിയിട്ടുണ്ട്.

യാത്രാമധ്യേ ഇന്ധനം തീര്‍ന്നാല്‍ ഏറ്റവും അടുത്തുള്ള പമ്പുകള്‍ ഏതൊക്കെയാണെന്ന് ഗൂഗിള്‍ മാപ്പ് നിങ്ങള്‍ക്ക് പറഞ്ഞുതരും.

പോകേണ്ട റൂട്ട് ടൈപ്പ് ചെയ്താല്‍ മാത്രം മതി നാവിഗേഷനില്‍ യാത്ര ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ മതി നിങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും.

അടുത്ത് ഏതെങ്കിലും കോഫി ഷോപ്പുകളോ മറ്റേതെങ്കിലും പ്രത്യേക കടകളോ ഉണ്ടോയെന്നും മറ്റും ഡോപ് ഡൗണ്‍ മെനുവഴി എളുപ്പത്തില്‍ മനസിലാക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുത്തന്‍ ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്തിയുള്ള ഗൂഗിള്‍ മാപ്പ് പ്രതീക്ഷിക്കാമെന്നാണ് അറിയുന്നത് .