കശ്മീരിനെ തര്‍ക്കഭൂമി എന്ന് അടയാളപ്പെടുത്തി ഗൂഗിള്‍ മാപ്. ലോകത്തിലെ രാജ്യാതിര്‍ത്തികളെ പുതുക്കി അടയാളപ്പെടുത്തിയതില്‍ കശ്മീര്‍ അതിര്‍ത്തികളെ കുത്തിട്ട വരകള്‍ കൊണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്ന് നോക്കുന്നവരെ സംബന്ധിച്ചിടത്തോളം കശ്മീര്‍ തര്‍ക്കപ്രദേശമാണ് എന്ന സൂചനയാണ് ഇതില്‍നിന്നും ലഭിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘കശ്മീര്‍ മൊത്തമായും ഇന്ത്യന്‍ അധീനതയിലാണെന്നാണ് ഗൂഗിള്‍ ഓണ്‍ലൈന്‍ മാപ്പില്‍ കാണിച്ചിരിക്കുന്നത്. അതേസമയംതന്നെ കുത്തിട്ട വരകള്‍കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നതിനാല്‍ അതൊര തര്‍ക്കഭൂമിയാണെന്ന പ്രതീതിയും ഉണ്ടാക്കുന്നു’, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ.
ഉപഭോക്താക്കള്‍ എവിടെനിന്ന് പരിശോധിക്കുന്നുവോ ആ പരിധിയില്‍വെച്ചാണ് ഗൂഗിള്‍മാപ്പ് സ്ഥലങ്ങളെ വേര്‍തിരിക്കുന്നത്. പാകിസ്താനില്‍വെച്ച് ഗൂഗിള്‍ മാപ് പരിശോധിക്കുകയാണെങ്കില്‍ അത് തര്‍ക്ക പ്രദേശമായി കാണപ്പെടും. അതേസമയം ഇന്ത്യയില്‍ നിന്ന് നോക്കുന്ചപോഴാകട്ടെ, ഇന്ത്യയുടെ ഭാഗമായ പ്രദേശമാണെന്നും തോന്നും. ഏത് രാജ്യത്തുനിന്ന് നോക്കുന്നോ അതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ മാപിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം തര്‍ക്കപ്രദേശങ്ങള്‍ കാണാനാ കഴിയുകയെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ മാപ്പിന്റെ വക്താവ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെ: ‘തര്‍ക്കപ്രദേശങ്ങളെയും സവിശേഷ പ്രദേശങ്ങളെയും പക്ഷപാതമില്ലാതെ ചിത്രീകരിക്കാന്‍ ഗൂഗിള്‍ മാപ്പിന് സ്ഥായിയായ ആഗോള നയമാണുള്ളത്. തര്‍ക്കപ്രദേശങ്ങളുടെയും മറ്റും കാര്യത്തില്‍ ആഗോള താല്‍പര്യമാണ് മുന്‍നിര്‍ത്താറുള്ളത്’.
ഇത് ഏതെങ്കിലും ഒരു ഭാഗത്തുനില്‍ക്കുന്ന നടപടിയല്ലെന്നും പ്രാദേശിക തലത്തില്‍ പ്രാദേശിക താല്‍പര്യങ്ങളെക്കൂടി പരിഗണിച്ചാണ് ഗൂഗിള്‍ മാപ്പില്‍ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ