ഗൂഗിള്‍ എല്‍.ജി നെക്‌സസ് നവംബറില്‍ ഇന്ത്യയിലെത്തും
Big Buy
ഗൂഗിള്‍ എല്‍.ജി നെക്‌സസ് നവംബറില്‍ ഇന്ത്യയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2012, 7:31 pm

ന്യൂദല്‍ഹി: ടെക്‌നോമാറ്റുകള്‍ ഏറെ കാത്തിരുന്ന ഗൂഗിള്‍ എല്‍.ജി നെക്‌സസ് നവംബറില്‍ ഇന്ത്യയിലെത്തും. ഒക്ടോബര്‍ 29 നാണ് പുതിയ ഡിവൈസ് ആഗോള വിപണിയിലെത്തുക. ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് എല്‍.ജിയുടെ പ്രൊഡക്ട് പ്ലാനിങ് ഹെഡ് അംജിത് ഗുജ്‌റല്‍ അറിയിച്ചു.

4.7 ഇഞ്ച് സ്‌ക്രീനുള്ള എല്‍.ജി നെക്‌സസില്‍ ആന്‍ഡ്രോയിഡ് 4.2 വേര്‍ഷനാണുളളത്. കൂടാതെ 1.5 ghz ക്വാഡ് പ്രോസസ്സറുമാണുളളതെന്നാണ് അറിയുന്നത്.[]

ഡിവൈസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും 2 ജി.ബി റാം, 8 മെഗാപിക്‌സല്‍ ക്യാമറ, നോണ്‍ റിമൂവബിള്‍ ബാറ്ററി, 8 ജി.ബി മുതല്‍ 16 ജി.ബി വരെ എക്‌സ്പാന്റ് ചെയ്യാന്‍ സാധിക്കുന്ന മൈക്രോ എസ്.ഡി കാര്‍ഡ് എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.

ഗൂഗിള്‍ നെക്‌സസ് ശ്രേണിയിലെ നാലാമനാണ് എല്‍.ജി നെക്‌സസ്. 2010 ലാണ് ഗൂഗിള്‍ ആദ്യമായി നെക്‌സസ് പുറത്തിറക്കുന്നത്.