ന്യൂദല്‍ഹി: ജീമെയില്‍ സൗജന്യ എസ്.എം.എസ് സര്‍വീസ് ഗൂഗിള്‍ ഇന്ത്യയിലും അവതരിപ്പിച്ചു. 2011 ലാണ് ഗൂഗിള്‍ ജീമെയിലില്‍ സൗജന്യ എസ്.എം.എസ് സൗകര്യം ആദ്യമായി കൊണ്ടുവരുന്നത്.
പുതിയ സൗകര്യമനുസരിച്ച് ജീ മെയില്‍ ചാറ്റ് വഴി മൊബൈല്‍ ഫോണുകളിലേക്ക് സൗജന്യ എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്.എം.എസിനുള്ള മറുപടി ജീമെയില്‍ ചാറ്റിലൂടെയാവും ലഭിക്കുക. യൂസറിന്റെ ചാറ്റ് ഹിസ്റ്ററിയില്‍ എസ്.എം.എസുകളെല്ലാം ലഭ്യമാകുകയും ചെയ്യും. []
എയര്‍ടെല്‍, ഐഡിയ, ലൂപ് മൊബൈല്‍, എം.ടി.എസ്, റിലയന്‍സ്, ടാറ്റാ ഡോകോമോ, ടാറ്റാ ഇന്‍ഡികോം, വോഡഫോണ്‍, എന്നീ മൊബൈല്‍ സര്‍വീസുകളിലാണ് ഗൂഗിളിന്റെ പുതിയ സൗകര്യം ലഭ്യമാകുക.
50 എസ്.എം.എസാണ് ജിമെയില്‍ എസ്.എം.എസ് വഴി ഒരു ദിവസം അയക്കാന്‍ സാധിക്കുക. പുതിയ സൗകര്യത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് 50 മെസേജുകളില്‍ ചുരുക്കിയത്. ഇനി ജീമെയില്‍ എസ്.എം.എസ് സൗകര്യം ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കായി ബ്ലോക്ക്. അണ്‍ ബ്ലോക്ക് ഓപ്ഷനും ലഭ്യമാണ്.
ജീമെയില്‍ എസ്.എം.എസ് ലഭ്യമല്ലാതാക്കുന്നതിനായി +918082801060 എന്ന നമ്പറിലേക്ക് STOP എന്ന് എസ്.എം.എസ് ചെയ്താല്‍ മതി.