ലൈവ് സ്ട്രീമിങ് ഗെയിംമിങ് സര്‍വ്വീസായ യൂട്യൂബ് ഗെയിംമിങ്ങുമായി ഗൂഗിള്‍ ഇങ്ക്. ഒരു ആപ്പായും വെബ്‌സൈറ്റായും ഈ സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
വെബ്‌സൈറ്റില്‍ 25,000ത്തിലധികം ഗെയിമുകളാണുള്ളത്. വെബ്‌സൈറ്റില്‍ ഓരോ ഗെയിമിനും ഓരോ പേജുണ്ട്. ഇതില്‍ വീഡിയോകളും ലൈവ് സ്ട്രീം ഉണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.
പെട്ടെന്നു ലഭിക്കുവാനായി ഉപയോക്താക്കള്‍ക്ക് ഗെയിമുകള്‍ അവരുടെ ശേഖരത്തില്‍ ഉള്‍പ്പെടുത്താം. ഗെയിമുകളുടെ പുതിയ അപ്‌ഡേഷന്‍ സംബന്ധിച്ച വിവരങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.
ആമസോണിന്റെ ട്വിച്ച് സര്‍വ്വീസിനോട് എതിരിടാന്‍ തയ്യാറായാണ് ഗൂഗിള്‍ യൂട്യൂബ് ഗെയിമിങ് പുറത്തിറക്കിയിരിക്കുന്നത്. വെബിലും, മൊബൈലുകളിലും ടാബ്ലറ്റുകളിലും യൂ ട്യൂബ് ഗെയിമിങ് ലഭിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ലഭിക്കും.
യു.എസിലും യു.കെയിലുമാണ് ഈ സേവനം ആദ്യം ആരംഭിക്കുക.