ഇന്നത്തെ ഗൂഗിളിന്റ ഡൂഡില്‍ കണ്ട് അമ്പരന്നിരിക്കുകയാണോ.. സൗത്ത് കൊറിയയിലെ പ്യോങ്ചാങില്‍ വെച്ച് നടക്കുന്ന ശീതകാല ഒളിപിക്സിനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍.
ഗൂഗിള്‍ എന്ന് എഴുതിയതിന്റ മുകളില്‍ മഞ്ഞ് വീണെലിക്കുന്നതും മുകളില്‍ ഒരു പെന്‍ഗ്വിന്‍ വന്നിരിക്കുന്നതുമാണ് ഡൂഡില്‍. ഒളിമ്പിക്‌സ് കഴിയുന്നത് വരെ ഓരോ ദിവസവും വ്യത്യസ്ത അനിമേഷനുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.
23-ാം മത് വിന്റര്‍ ഒളിപിക്സിനാണ് പ്യോങ്ചാങില്‍ തുടക്കമായിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള ഒളിപ്ക്സിനാണ് പ്യോങ്ചാങ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.
കലഹങ്ങള്‍ക്കിടയിലും വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ കായികതാരങ്ങള്‍ ദക്ഷിണ കൊറിയയിലെത്തിയതും ഇത്തവണത്തെ വിന്റര്‍ ഒളിമ്പിക്‌സിനെ ശ്ര്‌ദ്ധേയമാക്കുന്നു.
ഫെബ്രുവരി ഒന്‍പത് മുതല്‍ 25 വരെ 17 ദിവസം നീണ്ടുനില്‍ക്കുന്ന ഒളിമ്പിക്സില്‍ 102 മെഡലിനങ്ങളില്‍ 3,000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ഇന്ത്യയടക്കം 90 രാജ്യങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നുണ്ട്.