| Wednesday, 6th March 2019, 11:20 pm

'ബോലോ'; കുട്ടികളെ വായനയില്‍ സഹായിക്കാന്‍ അപ്ലിക്കേഷനുമായി ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ കുട്ടികളെ വായനയില്‍ സഹായിക്കാന്‍ പുതിയ അപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ബോലോ എന്ന അപ്ലിക്കേഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. കുട്ടികളില്‍ വായനാ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഗൂഗിളിന്റെ ബോലോ ആപ്പ് നടത്തുന്നത്.

ഏസര്‍ സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ അഞ്ചാം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ രണ്ടാം ക്ലാസ് തലത്തിലുള്ള ഒരു പാഠപുസ്തകം ആത്മവിശ്വാസത്തോടെ വായിക്കാന്‍ കഴിയുന്നുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോലോ ആപ്പ് അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ 200 ല്‍ അധികം ഗ്രാമങ്ങളില്‍ നിന്നും 900 കുട്ടികളെ ലക്ഷ്യമിട്ടാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്.

ALSO READ: ആഡംബരത്തില്‍ ഇനി മറ്റൊരു പേരില്ല; 131 കോടിയുടെ കാര്‍ പുറത്തിറക്കി ബുഗാട്ടി

ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍, ടെക്സ്റ്റ് റ്റു സ്പീച്ച് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിര്‍മിച്ച ബോലോ ആപ്പ് തീര്‍ത്തും സൗജന്യമാണ്. വായിക്കുന്നതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാനുള്ള കഴിവ് ആപ്ലിക്കേഷനില്ല. എന്നാല്‍ ഓരോ വാക്കും ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് ആപ്പ് പഠിപ്പിക്കും. ആന്‍ഡ്രോയിഡ് കിറ്റ് ക്യാറ്റ് പതിപ്പിന് ശേഷമുള്ള എല്ലാ ആന്‍ഡ്രോയിഡ് പതിപ്പിലും ബോലോ ആപ്പ് ഉപയോഗിക്കാം.

ഇതോടെപ്പം ദിയ എന്ന പേരില്‍ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റിനേയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിയ കുട്ടികളെ വായനയില്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ദിയയ്ക്ക് സംസാരിക്കാന്‍ സാധിക്കും. ശരിയായി വായിക്കുമ്പോള്‍ “സബാഷ്” എന്നോ വെരി ഗുഡ് എന്നോ പ്രതികരിക്കുകയും ചെയ്യും. തെറ്റ് പറ്റുകയാണെങ്കില്‍ അതും ദിയ പറഞ്ഞു തരും.

We use cookies to give you the best possible experience. Learn more