| Monday, 19th November 2012, 3:10 pm

ഡിസംബറിനെ മറന്ന് ഗൂഗിള്‍ ആന്‍ഡ്രോയിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിങ്ങളുടെ കയ്യിലുള്ളത് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ ജെല്ലിബീന്‍ 4.2 ഉള്ള ഹാന്‍ഡ്‌സെറ്റാണോ?[]

നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട സംഭവം ഡിസംബറിലാണോ നടന്നത്. എങ്കില്‍ ശ്രദ്ധിക്കുക. ജെല്ലിബീല്‍ 4.2 വില്‍ പീപ്പിള്‍/കോണ്ടാക്ട് ആപ്പില്‍ ഡിസംബറില്ല!

കോണ്‍ടാക്ട്‌സ് ആപ്പില്‍ ഡിസംബറിനെ ഉള്‍ക്കൊള്ളിക്കാന്‍ ഗൂഗിള്‍ മറന്ന് പോയെന്നാണ് ടെക് ലോകത്തെ നിരീക്ഷകര്‍ പറയുന്നത്.

ഇപ്പോള്‍ ജെല്ലി ബീന്‍ ആപ്പിലെ കലണ്ടറില്‍ പതിനൊന്ന് മാസമാണ് ഉള്ളത്. ഗൂഗിള്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ അവസാനമാസം നവംബറാണെന്ന് ചുരുക്കം.

എന്തായാലും വിവരം ഗൂഗിളിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എത്രയും പെട്ടന്ന് പറ്റിയ അബദ്ധം തിരുത്താനുള്ള തത്രപ്പാടിലാണ് ഗൂഗിള്‍.

കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് 4.2 പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ എന്ന പേരില്‍ തന്നെയാണ് പുതിയ വേര്‍ഷനും അറിയപ്പെടുന്നത്.

We use cookies to give you the best possible experience. Learn more