Advertisement
World News
ഗൂഗിളില്‍ ചരിത്രം വഴിമാറി; തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 05, 03:29 am
Tuesday, 5th January 2021, 8:59 am

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. യുണെറ്റഡ് സ്റ്റേറ്റിലെ 200 ഓളം ഗൂഗിള്‍ ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന് രൂപം നല്‍കിയത്.  ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്‍’ എന്നാണ് പുതിയ തൊഴിലാളി സംഘടനയുടെ പേര്. ന്യായമായ കൂലി, തെഴിലിടങ്ങളിലെ വിവേചനം, പ്രതികാരം എന്നിവ തടയുക, ഭയരഹിതമായി പണി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുക തുടങ്ങിയവയാണ് യൂണിയന്റെ ലക്ഷ്യം.

ഒരു വര്‍ഷത്തോളമുള്ള നീണ്ട പരിശ്രമത്തിന്റ ഫലമായാണ് ഗൂഗിളിലെ ആദ്യത്തെ തൊഴിലാളി യൂണിയന് ഔദ്യോഗിക രൂപം നല്‍കിയതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഗൂഗിളിലെ 226 ജീവനക്കാര്‍ക്കാണ് യൂണിയന്‍ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്തത്.

അതേസമയം, യൂണിയന്‍ രൂപീകരണത്തെക്കുറിച്ച് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: Google Employees Form Labour Union