കൊവിഡ്19: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഗൂഗിള്‍ ഡൂഡില്‍ സീരീസ്
World News
കൊവിഡ്19: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഗൂഗിള്‍ ഡൂഡില്‍ സീരീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th April 2020, 10:10 am

കൊവിഡ് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഗൂഗിളിന്റെ ഡൂഡില്‍.

ആനിനേഷന്‍ ചെയ്ത ഡൂഡിലെ ഹൃദയത്തില്‍ മൗസ് എത്തിക്കുമ്പോള്‍ എല്ലാ, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി എന്ന് ഗൂഗിള്‍ എഴുതിക്കാണിക്കും.

ഗൂഗിള്‍ ലെറ്റര്‍ ‘ജി’ അയക്കുന്ന ഹൃദയം (നന്ദി) ഇ’ അഥവാ മെഡിക്കല്‍ സംഘം ഏറ്റുവാങ്ങുന്നു എന്നാണ് ഡൂഡിലിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പിടിമുറുക്കിയതുമുതല്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ അടിയന്തരമായി ഇടപെടുന്നവര്‍ക്ക് നന്ദി അറിയിച്ച് ഗൂഗിള്‍ ചെയ്തു വരാറുള്ള ഡൂഡിലുകളുടെ ഭാഗമാണ് ഇത്തവണയും ഡൂഡില്‍ ചെയ്തിരിക്കുന്നത്.
‘ലോകം മുഴുവന്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആളുകള്‍ എല്ലാവരും പരസര്പരം സഹായിക്കാനും ഒന്നിച്ചു കൂടുന്നു. അതിന്റെ മുന്നില്‍ നിന്ന് നയിക്കുന്നവരെ ആദരിക്കാനായി ഞങ്ങള്‍ ഒരു ഡൂഡില്‍ സീരീസ് പുറത്തിറക്കുകയാണ്,’ എന്ന് ഗൂഗിള്‍ വ്യക്തമാക്കി.

പലചരക്ക് തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, കര്‍ഷകര്‍, ശുചിത്വ തൊഴിലാളികള്‍, അടിയന്തിര സേവന തൊഴിലാളികള്‍ എന്നിവരോടൊക്കെ നന്ദി പറയുന്നതിനായി ഗൂഗിള്‍ ഇതുവരെ ഡൂഡില്‍ സീരീസിലൂടെ ആനിമേഷന്‍ ചിത്രീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.