സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയും അവര്‍ ആരാലും പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്ത കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും അവര്‍ നേരിടുന്ന അനീതിയ്‌ക്കെതിരെ പൊരുതുകയും ചെയ്ത വ്യക്തിത്വമാണ് സാവിത്രി ഫൂലെ.
സാമൂഹ്യ പരിഷ്‌കര്‍ത്താവ് സാവിത്രി ഫൂലെയുടെ 186ാം ജന്മവാര്‍ഷികത്തില്‍ അവര്‍ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡിള്‍. കൊളോണിയല്‍ ഇന്ത്യയിലെ ജാതി, ലിംഗ വിവേചനങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ നടന്ന സാമൂഹ്യ പരിഷ്‌കാരങ്ങളുടെ മുഖമായാണ് സാവിത്രി ഫൂലെയെ ചരിത്രം രേഖപ്പെടുത്തുന്നത്.
സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയും അവര്‍ ആരാലും പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്ത കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും അവര്‍ നേരിടുന്ന അനീതിയ്‌ക്കെതിരെ പൊരുതുകയും ചെയ്ത വ്യക്തിത്വമാണ് സാവിത്രി ഫൂലെ.
1831 ജനുവരി മൂന്നിനാണ് സാവിത്രി ജനിച്ചത്. ഒമ്പതാം വയസില്‍ തന്നെ വിവാഹിതയായ സാവിത്രി വിവാഹശേഷവും പഠനം തുടര്‍ന്നു. അക്കാലഘട്ടത്തില്‍ വിദ്യാസമ്പന്നരായ ചുരുക്കം ചില സ്ത്രീകളിലൊരാളായിരുന്നു ഇവര്‍.
1948ല്‍ പൂനെയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ടാണ് സാമൂഹ്യ പരിഷ്‌കരണ രംഗത്തേക്ക് സാവിത്രിയും ഭര്‍ത്താവ് ജ്യോതിറാവു ഫൂലെയും കടന്നുവരുന്നത്. ജാതിഭേതമന്യേ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതായിരുന്നു ഈ സ്‌കൂള്‍.
ലൈംഗിക ചൂഷണത്തിന് ഇരയായി വീട്ടില്‍ നിന്നും പുറന്തള്ളപ്പെട്ട വിധവകള്‍ക്കും സാവിത്രി ഫൂലെ താങ്ങായി മാറി. സാവിത്രിയും ഭര്‍ത്താവും വിധവകള്‍ക്കായി അഭയകേന്ദ്രമൊരുക്കുകയും ചെയ്തു.
1897 മാര്‍ച്ച് പത്തിനാണ് സാവിത്രി ഫൂലെ മരിക്കുകന്നത്. പ്ലേഗ് രോഗബാധിതരായവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനിടെ പ്ലേഗ് ബാധിച്ചായിരുന്നു മരണം.