സാന്‍ഫ്രാന്‍സിസ്‌കോ: 29 ബ്യൂട്ടിക്യാമറ അപ്ലിക്കേഷനുകള്‍ റിമൂവ് ചെയ്ത് ഗൂഗിള്‍. അശ്ലീലകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിപ്പിക്കുന്നതിനാലാണ് ഇവ റിമൂവ് ചെയ്തത്. അതോടൊപ്പം ഇവ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നു എന്നതും ഇത് റിമുവ് ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ചിലത് പത്ത് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കുടുതലും ഏഷ്യയില്‍ നിന്നാണ്.പ്രധാനമായും ഇന്ത്യക്കാരാണെന്ന് യു.എസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ട്രെന്റ് മൈക്രോ പറഞ്ഞു.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത വ്യക്തിക്ക് പെട്ടെന്നൊന്നും അതിലെ ചതി മനസിലാവണമെന്നില്ല, ഒരു പക്ഷെ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യുന്നത് വരെയും അത് മനസിലാക്കണമെന്നില്ല. ട്രെന്റ മൈക്രോ പറഞ്ഞു.
ഗൂഗിള്‍ ഈ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും എടുത്തു മാറ്റി.
ഈ ആപ്ലിക്കേഷനിലുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്താലും ഉപയോക്താവിന്റെ ഫോണിലേക്ക് കൃത്രിമമായതും പോര്‍ണോഗ്രാഫിക്ക് ഉള്ളടക്കങ്ങള്‍ അടങ്ങിയതുമായ ഫുള്‍സ്‌കീന്‍ പരസ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും.
ഈ ആപ്ലിക്കേഷനുകളില്‍ ചിലത് ഹാക്കിങ് വെബ്‌സൈറ്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറുകളും അടക്കം ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഇത് ഹാക്ക് ചെയ്‌തെടുക്കുന്നു.