ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 29 ബ്യൂട്ടി ക്യാമറ അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ റിമൂവ് ചെയ്തു
Tech
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 29 ബ്യൂട്ടി ക്യാമറ അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ റിമൂവ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 12:58 pm

സാന്‍ഫ്രാന്‍സിസ്‌കോ: 29 ബ്യൂട്ടിക്യാമറ അപ്ലിക്കേഷനുകള്‍ റിമൂവ് ചെയ്ത് ഗൂഗിള്‍. അശ്ലീലകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിപ്പിക്കുന്നതിനാലാണ് ഇവ റിമൂവ് ചെയ്തത്. അതോടൊപ്പം ഇവ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നു എന്നതും ഇത് റിമുവ് ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ചിലത് പത്ത് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കുടുതലും ഏഷ്യയില്‍ നിന്നാണ്.പ്രധാനമായും ഇന്ത്യക്കാരാണെന്ന് യു.എസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ട്രെന്റ് മൈക്രോ പറഞ്ഞു.

ALSO READ: നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി; മനുഷ്യക്കടത്തെന്ന് ആരോപണം

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത വ്യക്തിക്ക് പെട്ടെന്നൊന്നും അതിലെ ചതി മനസിലാവണമെന്നില്ല, ഒരു പക്ഷെ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യുന്നത് വരെയും അത് മനസിലാക്കണമെന്നില്ല. ട്രെന്റ മൈക്രോ പറഞ്ഞു.

ഗൂഗിള്‍ ഈ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും എടുത്തു മാറ്റി.

ഈ ആപ്ലിക്കേഷനിലുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്താലും ഉപയോക്താവിന്റെ ഫോണിലേക്ക് കൃത്രിമമായതും പോര്‍ണോഗ്രാഫിക്ക് ഉള്ളടക്കങ്ങള്‍ അടങ്ങിയതുമായ ഫുള്‍സ്‌കീന്‍ പരസ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും.

ഈ ആപ്ലിക്കേഷനുകളില്‍ ചിലത് ഹാക്കിങ് വെബ്‌സൈറ്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറുകളും അടക്കം ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഇത് ഹാക്ക് ചെയ്‌തെടുക്കുന്നു.