| Friday, 10th February 2017, 5:57 pm

രാഹുലിനെ തപ്പുന്നത് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം ഒന്നു തിരയൂ: മോദിയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ഇന്ത്യക്കാര്‍ നാണം കെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിജിന്‍ കടുക്കാരം


ഇന്ന് ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ തെരഞ്ഞെുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമായിരുന്നു “ഗൂഗിളില്‍ രാഹുലിനെ തിരയൂ ചിരിക്കാനുള്ളത് പലതും നിങ്ങള്‍ക്ക് അവിടെ ലഭിക്കുമെന്നത”്. മോദി ഇന്റര്‍നെറ്റിനെക്കുറിച്ചും നവമാധ്യമങ്ങളെക്കുറിച്ചും പ്രസ്താനവകള്‍ നടത്തിയാല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ലോക ജനതയ്ക്ക് മുഴുവനും അത് വിശ്വസിക്കാവുന്നതാണ് കാരണം മോദിയുടെ പ്രധാന വിനോദം ഇന്റര്‍നെറ്റിലും നവമാധ്യമങ്ങളിലും സമയം ചിലവഴിക്കുകയാണെന്നത് തന്നെ.


Related one: ‘നിങ്ങള്‍ രാഹുലിന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കൂ ഒരുപാട് തമാശകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും’: രാഹുലിനെതിരെ പരിഹാസങ്ങളുമായി മോദി


രാഹുലിനെ ഗൂഗിള്‍ ചെയ്യാന്‍ പറഞ്ഞ മോദി ഒരിക്കലും തന്നെക്കുറിച്ച് ഗൂഗിള്‍ ചെയ്തിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഗൂഗിളിലെ സ്വന്തം വിശേഷണങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഇത്തരമൊരു പരാമര്‍ശം അദ്ദേഹം ഒരിക്കലും നടത്തില്ലായിരുന്നു. രാഹുലിനെക്കുറിച്ച് ചിരിക്കാനുള്ള കാര്യങ്ങള്‍ ഗൂഗിള്‍ തരുമ്പോള്‍ ചിരിക്കുവാന്‍ പോയിട്ട് ഒട്ടും ആശ്വസിക്കാനുള്ള കാര്യങ്ങള്‍ വരെ മോദിയുടെ പേരില്‍ കാണില്ല എന്നതാണ് സത്യം.

world number one criminal എന്ന് ഗൂഗിള്‍ ചെയ്യുന്ന ഏത് ഇന്ത്യക്കാരനും ഒട്ടും അഭിമാനിക്കാന്‍ വകയില്ലാത്ത റിസല്‍ട്ടാകും ഗൂഗിള്‍ തരിക. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും പേരു വിവരങ്ങളുമാണ് ഗൂഗിള്‍ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയുടേതായി കാണിക്കുന്നത്. ഇന്ത്യ കൊടും കുറ്റവാളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിം പോലും ലോക റാങ്കിങ്ങില്‍ മോദിയ്ക്ക് പുറകിലാണെന്നാണ് ഗൂഗിള്‍ നമ്മളോട് പറയുക.

ലോകത്തിലെ ഏറ്റവും വിഡ്ഡിയായ പ്രധാനമന്ത്രിയേതെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ് ഒന്നാമത് നില്‍ക്കുന്നത്. Stupid prime minister എന്നും Fool prime minister എന്നും ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോഴേക്ക് നരേന്ദ്ര മോദിയുടെ ചിത്രം നമുക്ക് മുന്നില്‍ തെളിഞ്ഞ് വരും. രാഷ്ട്രീയ എതിരാളികള്‍ സെര്‍ച്ച് റിസല്‍ട്ട് മോദിക്കെതിരായി സെറ്റ് ചെയതുവെക്കുന്നതാണെന്ന് ന്യായീകരിക്കാമെങ്കിലും മോദി പറയുന്നത് പോലെയെങ്കില്‍ അദ്ദേഹത്തിന്റെ പേര് ഗൂഗിള്‍ ചെയത് കഴിഞ്ഞാല്‍ കിട്ടുന്ന ഉത്തരങ്ങളാണിതൊക്കെ.

കുറ്റവാളിയായും, വിഡ്ഡിയായും മാത്രമല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗൂഗിളില്‍ കാണാനാവുക. മോദി എന്ന പേരു സെര്‍ച്ച് ചെയ്ത് കഴിയുമ്പോള്‍ കിട്ടുന്ന പ്രധാന റിസല്‍ട്ടുകളിലൊന്ന് ഗുജറാത്ത് കലാപത്തിന്റെയാണ്.


Also read: ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കുനേരെ ജനരോഷം: ആക്രമിക്കപ്പെട്ടത് ആറോളം പേര്‍: ഇരയായവരില്‍ കേന്ദ്രമന്ത്രിയും 


2002ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ മോദിയായിരുന്നു സംസ്ഥാനത്തെ മുഖ്യമന്ത്രി. കേസുമായ് ബന്ധപ്പെട്ട വിവരങ്ങളിലെല്ലാം അദ്ദേഹത്തിനെ കാണാന്‍ കഴിയുകയില്ലെങ്കിലും മോദിയെ തിരയുന്നവരെ ഗൂഗിള്‍ ഗുജറാത്ത് കലാപത്തിലേക്കും നയിക്കുന്നുണ്ട്. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങളിലും മറ്റുമായി മോദിയുടെ പേരും ഇവിടെ വായിക്കാവുന്നതാണ്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ തിരയുമ്പോള്‍ സ്വാഭാവികമായും സ്വന്തം രാജ്യത്തെയും പാര്‍ലമെന്റിലേയും ചിത്രങ്ങളാണ് ലഭിക്കുക. എന്നാല്‍ മോദിയുടെ ചിത്രങ്ങളില്‍ അധികവും വിദേശ യാത്രയുടെയും വിമാനങ്ങളില്‍ നിന്നുള്ളവയുടേതുമാണെന്നാണ് മറ്റൊരു പ്രത്യേകത. നവമാധ്യമങ്ങളിലാണ് പ്രധാനമന്ത്രിയെ തിരയുന്നതെങ്കില്‍ അവിടെയും അദ്ദേഹം തന്റേതായ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ട്വീറ്റുകളും മറ്റുമായ് നിറഞ്ഞ് നില്‍ക്കുന്ന പ്രധാനമന്ത്രി ട്രോളുകളിലും ഒന്നാമന്‍ തന്നെയാണ്.

ഗൂഗിളിനെ കുറിച്ചും നവമാധ്യമങ്ങളെക്കുറിച്ചും ഇത്രയേറെ ബോധവാനായ പ്രധാനമന്ത്രി രാഹുലിനെ ഗൂഗിള്‍ ചെയത് കിട്ടുന്ന റിസല്‍ട്ടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഗൂഗിളിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് തമാശ.

We use cookies to give you the best possible experience. Learn more