ന്യൂദല്‍ഹി: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് പിന്തുണ നല്‍കുമെന്ന് പറഞ്ഞ പിച്ചൈ ഇന്ത്യ ഒരു വലിയ കയറ്റുമതി സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും രാജ്യത്ത് സാങ്കേതിക മാറ്റത്തിന്റെ വേഗത അസാധാരണമാണെന്നും ഇനിയും വളരെയധികം അവസരങ്ങള്‍ മുന്നിലുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഗൂഗിള്‍ ഇന്ത്യ ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇത് അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ഞാന്‍ എന്റെ അടുത്ത സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്,” ഗൂഗിള്‍ സി.ഇ.ഒ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ വിഷനെ (Digital India vision) പ്രശംസിച്ചുകൊണ്ടും പിച്ചൈ സംസാരിച്ചു.
”2023ല്‍ ഇന്ത്യ ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അതിന്റെ അനുഭവം ലോകവുമായി പങ്കിടുന്നത് കേള്‍ക്കാന്‍ ഞാന്‍ ആവേശഭരിതനാണ്,’ അദ്ദേഹം പറഞ്ഞു.
ഗൂഗിള്‍ ഇന്ത്യ ഇവന്റില്‍ പങ്കെടുത്ത് സംസാരിച്ചതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുമായി പിച്ചൈ കൂടിക്കാഴ്ച നടത്തിയത്.
”ഇന്നത്തെ കൂടിക്കാഴ്ചക്ക് നന്ദി. നിങ്ങളുടെ നേതൃത്വത്തിന് കീഴില്‍ സാങ്കേതിക മാറ്റത്തിന്റെ ദ്രുതഗതിയിലുള്ള വേഗത കാണുന്നത് തന്നെ പ്രചോദനമാകുന്നു. ഞങ്ങളുടെ ശക്തമായ പങ്കാളിത്തം തുടരാനും ഇന്ത്യയുടെ G20 പ്രസിഡന്‍സിക്ക് പിന്തുണ നല്‍കാനും കാത്തിരിക്കുന്നു,” സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.
Content Highlight: Google CEO Sundar Pichai met with PM Modi, expresses support for India’s G20 presidency