ന്യൂദല്‍ഹി: സാഹിത്യകാരന്‍ ആര്‍.കെ നാരായണിന്റെ 108ാം ജന്മദിനം ഓര്‍മ്മപ്പെടുത്തി ഗൂഗിളിന്റെ ഡൂഡില്‍. 1906 ഒക്ടോബര്‍ 10നാണ് ആര്‍.കെ നാരായണ്‍ ജനിച്ചത്. മാധ്യമപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച ആര്‍.കെ നാരായണ്‍ പിന്നീട് സാഹിത്യരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. 1935ല്‍ പ്രസിദ്ധീകരിച്ച “സ്വാമി ആന്റ് ഫ്രണ്ട്‌സ്” ആണ് ആര്‍.കെയുടെ ആദ്യ നോവല്‍.
താരതമ്യേന ലളിതമാണ് ഗൂഗിളിന്റെ ഈ ഡൂഡില്‍. നീലനിറത്തില്‍ ഗൂഗിള്‍ എന്നെഴുതിയിരിക്കുന്നു. ഇതിലെ രണ്ടാമത്തെ “ഒ”യുടെ സ്ഥാനത്ത് ആര്‍.കെ നാരായണ്‍ “മാല്‍ഗുഡി ഡെയ്‌സ്” വായിക്കുന്ന കാര്‍ട്ടൂണാണുള്ളത്. ആ പുസ്തകത്തിന്റെ തൊട്ടുമുകളില്‍ ആര്‍.കെ നാരായണിന്റെ കഷണ്ടിത്തല കാണാം.
പുസ്‌കത്തിന്റെ ഒരു ഭാഗത്തെ കവറില്‍ “മാല്‍ഗുഡി ഡെയ്‌സ്” എന്നെഴുതിയിരിക്കുന്നു. മറുഭാഗത്ത് ആര്‍.കെ നാരായണിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും കാണാം.
ആ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യാന്‍ ആര്‍.കെ നാരായണുമായി ബന്ധപ്പെട്ട ഗൂഗിള്‍ സര്‍ച്ച് റിസല്‍ട്ടിലേക്ക് പോകാം. ഇതില്‍ ആദ്യത്തെ ലിങ്ക് അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങളടങ്ങിയതാണ്.
2001 മെയ് 12ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആര്‍.കെ നാരായണ്‍ മരിച്ചത്.