ചുഴലിക്കാറ്റ്: ആന്‍ഡ്രോയിഡ് ഇവന്റ് ഗൂഗിള്‍ നിര്‍ത്തലാക്കി
Big Buy
ചുഴലിക്കാറ്റ്: ആന്‍ഡ്രോയിഡ് ഇവന്റ് ഗൂഗിള്‍ നിര്‍ത്തലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2012, 1:46 pm

ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ആന്‍ഡ്രോയിഡ് ഇവന്റ് ഗൂഗിള്‍ നിര്‍ത്തലാക്കി. ഒക്ടോബര്‍ 29 ന് ന്യൂയോര്‍ക്കിലാണ് ആന്‍ഡ്രോയിഡ് ഇവന്റ് നടക്കാനിരുന്നത്.

അമേരിക്കയിലെ ചുഴലിക്കാറ്റ് മൂലമാണ് ഗൂഗിള്‍ തങ്ങളുടെ പരിപാടി നിര്‍ത്തലാക്കിയിരിക്കുന്നത്.[]

മാധ്യമങ്ങള്‍ക്കയച്ച വിശദീകരണക്കുറിപ്പിലാണ് തിങ്കളാഴ്ച്ച നടത്താനിരുന്ന ഇവന്റ് നിര്‍ത്തലാക്കിയതായി ഗൂഗിള്‍ അറിയിച്ചത്. പരിപാടിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

എന്നാല്‍ ചടങ്ങ് നിര്‍ത്തലാക്കുകയല്ലെന്നും മാറ്റിവെക്കുകയുമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. എല്‍.ജിയുമായി ചേര്‍ന്ന് നടക്കാനിരുന്ന ചടങ്ങില്‍ ഏറെ തയ്യാറെടുപ്പുകളാണ് ഗൂഗിള്‍ നടത്തിയിരുന്നത്.

ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് 4.2 കീ ലൈം പീ നാളെ നടക്കാനിരുന്ന ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഗൂഗിളിന്റെ ചടങ്ങ് മാറ്റി വെച്ചെങ്കിലും ടെക് ലോകം ഏറെ കാത്തിരുന്ന വിന്‍ഡോസ് 8 നാളെ പുറത്തിറങ്ങും.