ഗൂഗിള്‍ ബ്രാന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്
Big Buy
ഗൂഗിള്‍ ബ്രാന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2016, 11:23 am

ഗൂഗിള്‍ സ്വന്തം ബ്രാന്റില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നു. അടുത്തമാസം ആദ്യം ഫോണ്‍ പുറത്തിറക്കുമെന്നാണഅ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയ്ഡ് ന്യൂഗയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഗൂഗിള്‍ പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് അഞ്ച് ഇഞ്ച് ഡിസ്‌പ്ലെയുള്ളതും മറ്റൊന്ന് 5.5 ഇഞ്ച് ഡിസ്‌പ്ലെയുമുള്ളതാണ്. എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

32 ജിബി, 128 ജിബി വാരിയന്റുകളിലാണ് മോഡലുകള്‍ വരുന്നതെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.

നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകളുടേതിന് സമാനമാണ് സൈസും സ്‌റ്റോറേജ് കപ്പാസിറ്റിയുമെന്നാണ് റിപ്പോര്‍ട്ട്. എച്ച്.ടി.സി പോലുള്ള എതെങ്കിലും കമ്പനികളിലാണ് നിര്‍മ്മിക്കുകയെങ്കിലും സ്വന്തം ബ്രാന്റിലാണ് ഗൂഗിള്‍ ഈ ഫോണുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഗൂഗിളിന്റെ പുതിയ ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില്പനയെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെങ്കിലും ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ വല്ലാതെ ബാധിക്കും.