| Thursday, 9th April 2020, 12:11 pm

'സൂം വേണ്ട'; സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാരോട് സൂം ടെലിക്കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കരുതെന്ന് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: സൂം ടെലി കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി ഗൂഗിള്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂം ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊവിഡ് 19 വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീഡിയോ കോളുകള്‍ ചെയ്യാന്‍ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് സൂം.

കഴിഞ്ഞയാഴ്ച ഗൂഗിള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സൂം ആപ്പിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നറിയിച്ച് മെയില്‍ അയച്ചിരുന്നു. ഗൂഗിള്‍ നല്‍കിയിരിക്കുന്ന മെഷീനുകളില്‍ ഒന്നും ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കില്ലെന്നും ഗൂഗിള്‍ ജീവനക്കാരെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” കോര്‍പ്പറേറ്റ് കംപ്യൂട്ടറുകളില്‍ സൂം വര്‍ക്ക് ചെയ്യില്ലെന്ന് ജീവനക്കാര്‍ക്ക് അറിയപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ഈ ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും ഞങ്ങളുടെ ജീവനക്കാരെ വിലക്കിയിരിക്കുന്നത്. സൂം ഉപയോഗിച്ച് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധംപുലര്‍ത്തുന്നവര്‍ വെബ് ബ്രൗസര്‍ വഴിയോ മൊബൈല്‍ ഫോണ്‍വഴിയോ ചെയ്യണം,”
ഗൂഗിള്‍ വക്താവ് ജോസ് കാസ്റ്റനേഡ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷയിലും സ്വകാര്യതയിലും സൂമിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് നേരത്തേയും ചര്‍ച്ചകളുണ്ടായിരുന്നു. 2019 ല്‍ മാക്ഒഎസ് സൂം യൂആര്‍എല്‍ വഴി മാക് വെബ്കാം പ്രവര്‍ത്തിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more