| Friday, 21st December 2012, 1:18 pm

കുറഞ്ഞ വിലയില്‍ നെക്‌സസുമായി ഗൂഗിള്‍ എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗൂഗിളിന്റെ സ്വന്തം കുറഞ്ഞ വിലയില്‍ എത്തുന്നു. അടുത്ത വര്‍ഷത്തോടെ കുറഞ്ഞ വിലയില്‍ നെക്‌സസ് എത്തുമെന്നാണ് അറിയുന്നത്. ഗൂഗിളും ആസസും ചേര്‍ന്നാണ് കുറഞ്ഞ വിലയില്‍ നെക്‌സസ് 7 എത്തിക്കുന്നത്.[]

നെക്‌സസ് 7 പ്രതീക്ഷിച്ച വിജയം നേടാതിരുന്ന സാഹചര്യത്തിലാണ് വില കുറച്ച് വീണ്ടും വിപണിയില്‍ സജീവമാകാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നത്. നെക്‌സസ് 7 നിര്‍മാണത്തില്‍ സഹകരിക്കാമെന്ന് പറഞ്ഞ് ചൈനീസ് കമ്പനിയായ ഓ-ഫിലിം ടെക് ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

ഓ-ഫിലിമിന്റെ ഗ്ലാസ്-ഫിലിം-ഫിലം(ജി.എഫ്.എഫ്) ടെക്‌നോളജി ഉപയോഗിച്ച് നെക്‌സസ് 7 നിര്‍മാണച്ചിലവ് കുറക്കാമെന്നാണ് ചൈനീസ് ടച്ച് സ്‌ക്രീന്‍ നിര്‍മാതാക്കളായ ഓ-ഫിലിം വാഗ്ദാനം ചെയ്തിരിക്ുക്കുന്നത്.

പുതിയ ടാബ്ലറ്റിന് ഏതാണ്ട് 129-149 ഡോളര്‍ വില വരുമെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more