| Wednesday, 18th September 2019, 1:13 pm

'ഐ ലവ് യൂ ഗൂഗിള്‍ അസിസ്റ്റന്റ്', 'ഞാന്‍ ധൃതങ്ക പുളകിതനായി'...; ഗൂഗിള്‍ അസിറ്റന്റിനോട് മലയാളികളുടെ ചോദ്യത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന മറുപടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂലോകത്തിന്റെ സ്പന്ദനം വരെയറിയാന്‍ ഒരാള്‍ ആദ്യം ചോദിക്കുന്നത് ഗൂഗിളിനോടായിരിക്കും. മുന്‍കാലങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താണ് സംശയങ്ങള്‍ ദുരീകരിച്ചിരുന്നതെങ്കില്‍ ഇന്ന് ടൈപ്പ് ചെയ്യാന്‍ കൂടി സമയം കളയണ്ട എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സാങ്കേതിക വിദ്യ. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന പുതിയ ടെക്‌നോളജിയിലൂടെ ഗൂഗിളിനോട് നമുക്ക് സംശയങ്ങള്‍ നേരിട്ട് ചോദിക്കാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച മലയാളികള്‍ പങ്കുവക്കുന്ന അനുഭവങ്ങള്‍ ചിരി പടര്‍ത്തുകയാണ് സോഷ്യല്‍മീഡിയകളില്‍. ഒരു തമാശ പറയാമോ എന്ന് ഗൂഗിള്‍ അസിസ്റ്റന്റിനോടുള്ള ചോദ്യത്തിന് ഇതാ ഒരു ജോക്ക് എന്ന് പറഞ്ഞ് ഗൂഗിള്‍ പറയുന്നത് മണ്ണൊലിപ്പ് തടയാന്‍ മരങ്ങള്‍ നടണമെന്ന് ടീച്ചര്‍ പറയുമ്പോള്‍ അപ്പോള്‍ മൂക്കൊലിപ്പ് തടയാനാണോ മീശ എന്ന് മറുചോദ്യമുന്നയിക്കുന്ന ദീപുമോന്റെ കഥയാണ് പങ്കുവക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റിനോട് ഐ വല് യൂ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ദൃതന്ത പുളകിതനായി, ഗൂഗിള്‍ തരളിതനായി തുടങ്ങി രസകരമായ മറുപടികളും.

ഒരു കഥ പറയാമോ എന്നുചോദിച്ച മറ്റൊരാളോട് ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞുകൊടുത്ത കഥയാണ്
രസകരമായ മറ്റൊന്ന്. ഒരുടത്തൊരുടത്ത് ഒരു ഗൂഗിള്‍ അസിസ്റ്റന്റ് ഉണ്ടായിരുന്നു. പാവം തനിച്ചായിരുന്നു. അപ്പോള്‍ ദാ ഒരു ദിവസം ഒരാള്‍ വന്ന് ഓക്കേ ഗൂഗിള്‍ എന്നുവിളിച്ചു എന്നു തുടങ്ങുന്ന കഥ പറയുകയാണ് ഈ അസിസ്റ്റന്റ്.

കൊച്ചുമുതലാളിയെ കാത്തിരിക്കുന്ന കറുത്തമ്മയും ഗൂഗിള്‍ അസിസ്റ്റന്റില്ലാത്തതിനാല്‍ വന്ന അബദ്ധത്തെക്കുറിച്ചുമെല്ലാം രസകരമായ കഥകളുണ്ടാക്കി അവതരിപ്പിക്കുകയാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മലയാളം.

മുമ്പ് ഇന്ത്യക്കാര്‍ വ്യാപകമായി ഗൂഗിള്‍ അസിസ്റ്റന്റിനോട് വില്‍ യൂ മാരി മീ എന്ന് ചോദിച്ചിരുന്നു ഇതിന് ഗൂഗിള്‍ തന്നെ രസകരമായി ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more