സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും അതുല്യമായ സവിശേഷതയാണ് വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം. വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം ഓണ്‍ചെയ്ത് ഉപഭോക്താവിന്റെ ആവശ്യം പറയുക, ശബ്ദരൂപത്തിലും ടെക്സ്റ്റ് രൂപത്തിലും ചോദ്യത്തിനുള്ള മറുപടി ഉടന്‍ ലഭിക്കും. സ്മാര്‍ട്‌ഫോണുകളിലെ ഈ ഏറ്റവും പുതിയ സവിശേഷത കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയത് ആപ്പിള്‍ ആയിരുന്നു. ആപ്പിളിന്റെ ഐ ഫോണ്‍4 എസില്‍ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ പുറത്തിറക്കിയ ഈ സംവിധാനത്തിന് അവര്‍ പേരിട്ടത് “സിരി” എന്നായിരുന്നു.
ടെക് ലോകത്ത് സിരി വലിയ ചര്‍ച്ചയായിരുന്നു. ഒരു പ്രൈവറ്റ് സെക്രട്ടറിയോടെന്ന പോലെ സിരിയോട് കാര്യങ്ങള്‍ തിരക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ഹിറ്റായി ഓടിയിരുന്നു. വോയ്‌സ് കണ്‍ട്രോള്‍ സംവിധാനത്തെ കൂടുതല്‍ തികവോടെ ഉപയോഗപ്പെടുത്തി സിരിക്ക് തടയിടാന്‍ ആപ്പിളിന്റ ബദ്ധവൈരിയായ ഗൂഗിള്‍ ഇപ്പോള്‍ മുന്നിട്ടിറങ്ങിയരിക്കുകയാണ്.
തങ്ങളുടെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനത്തിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര് “ഗൂഗിള്‍ അസിസ്റ്റന്റ്” എന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയാണ് ഈ സംവിധാനത്തിന് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ രഹസ്യ ലബോറട്ടറിയില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടീമാണത്രെ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റ് “സേവനം” തുടങ്ങുമെന്നാണ് അറിയുന്നത്.
ചോദിക്കൂ, സിരി എല്ലാം സാധിച്ചു തരും