ന്യൂദല്‍ഹി: ഗൂഗിള്‍ “ഐ ആം ഫീലിങ് ലക്കി” ബട്ടണില്‍ അഴിച്ചു പണി നടക്കുന്നു. ഗൂഗിളിനോളം തന്നെ പഴക്കമുള്ള ബട്ടണില്‍ പരിഷ്‌കരണം നടക്കുന്നത് നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ഗൂഗിള്‍ സെര്‍ച്ചിലൂടെ പെട്ടെന്ന് റിസള്‍ട്ടുകള്‍ ലഭ്യമാക്കുന്ന “ഐ ആം ഫീലിങ് ലക്കി” ബട്ടണ്‍ ഉപയോക്താവിനെ നേരിട്ട് സെര്‍ച്ച് ചെയ്ത വിവരത്തിന്റെ പേജിലേക്ക് എത്തിക്കുന്നു.[]
ഈ മാസം ആദ്യം തന്നെ ബട്ടണില്‍ ഗൂഗിള്‍ പുതിയ ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ഇത് “ഗൂഗിള്‍ ഡോട്ട് കോമി”ല്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഈ സൗകര്യം ഗൂഗിളിന്റെ ഹോം പേജിലേക്ക് കൊണ്ട് വരാനാണ് ഇപ്പോള്‍ ഗൂഗിള്‍ പദ്ധതിയിടുന്നത്.
“ഇനിമുതല്‍ “ഐ ആം ഫീലിങ് ലക്കി” ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന ഇമോഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ പേജിലേക്ക് പോകും. ഇമോഷന്‍ ഐക്കണിലെ ഭാവത്തിന് സമാനമായിരിക്കും പേജിലെ വിവരങ്ങള്‍.” ഗൂഗിള്‍ പ്ലസ്സിന്റെ ഔദ്യോഗിക പേജില്‍ പറുയന്നു.
“ഐ ആം ഫീലിങ് ലക്കി” ബട്ടണിന്റെ കൂടെ ഇനിമുതല്‍ എട്ട് പുതിയ ഓപ്ഷനുകളും ഉണ്ടാകും. ഐ ആം ഫീലിങ് സ്റ്റെല്ലര്‍, ഐ ആം ഫീലിങ് ഹങ്ക്രി, ഐ ആം ഫീലിങ് ട്രെന്റി, ഐ ആം ഫീലിങ് വണ്ടര്‍ഫുള്‍, ഐ ആം ഫീലിങ് പ്ലേഫുള്‍, ഐ ആം ഫീലിങ് ആര്‍ടിസ്റ്റിക്, ഐ ആം ഫീലിങ് ആര്‍ടിസ്റ്റിക്, ഐ ആം ഫീലിങ് പസ്സിള്‍ഡ്, ഐ ആം ഫീലിങ് ഡൂഡ്‌ലി, എന്നീ ഓപ്ഷനുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്.