football news
കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് ആശംസാ സന്ദേശമയച്ച് എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 27, 03:36 pm
Monday, 27th February 2023, 9:06 pm

പി.എസ്.ജിക്കായി മിന്നും ഫോമിൽ കളിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ഇതുവരെ പാരിസ് ക്ലബ്ബിനായി ഈ സീസണിൽ 29 ഗോളുകൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഒരു ട്രോഫി സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശംസ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എംബാപ്പെ.

2017ൽ അയാക്സിനെ തകർത്ത് യൂറോപ്പാ ലീഗ് സ്വന്തമാക്കിയ ശേഷം യുണൈറ്റഡ് നീണ്ട കിരീട വരൾച്ചയിലൂടെയായിരുന്നു കടന്ന് പോയിരുന്നത്. അവിടെ നിന്നും കോച്ച് എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിലാണ് ചുവന്ന ചെകുത്താൻമാർ ഒരു കിരീടം സ്വന്തമാക്കിയിരിക്കുന്നത്.

പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ ഒരു കിരീടം നേടാൻ സാധിച്ചു എന്നതും യുണൈറ്റഡിന് നേട്ടമാണ്.

കിരീടം നേടിയ ശേഷം യുണൈറ്റഡ് യുവ താരം സാഞ്ചോ പങ്കുവെച്ച ഇൻസ്റ്റഗ്രാം ഫോട്ടോക്ക് കീഴിലാണ് എംബാപ്പെ തന്റെ ആശംസാ സന്ദേശം അറിയിച്ചിരിക്കുന്നത്.
“നിന്റെ ചിരി കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു,’ എന്നായിരുന്നു എംബാപ്പെ സാഞ്ചോയുടെ ഫോട്ടോക്ക് നൽകിയ കമന്റ്‌.

മത്സരത്തിൽ അവസാന ഏഴ് മിനിട്ടുകൾ മാത്രമായിരുന്നു സാഞ്ചോ കളിച്ചത്. തന്റെ കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കിയ സാഞ്ചോ റാഷ്ഫോർഡിനൊപ്പമുള്ള തന്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്തത്.

2021ലായിരുന്നു 74 മില്യൺ പൗണ്ടിന് സാഞ്ചോയെ ജർമൻ ക്ലബ്ബ് ഡോർട്ട്മുണ്ടിൽ നിന്നും മാൻ യുണൈറ്റഡ് സ്വന്തമാക്കിയത്.


യുണൈറ്റഡിനായി 59 മത്സരങ്ങൾ കളിച്ച സാഞ്ചോ പത്ത് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ക്ലബ്ബിനായി ഇതുവരെ സ്വന്തമാക്കിയത്.


അതേസമയം പ്രീമിയർ ലീഗിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാൻ യുണൈറ്റഡ്.

View this post on Instagram

A post shared by Jadon Sancho (@sanchooo10)

മാർച്ച് രണ്ടിന് എഫ്.എ കപ്പിന്റെ അഞ്ചാം റൗണ്ടിൽ വെസ്റ്റ് ഹാമിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

 

Content Highlights:Good to see you with the smile” – Kylian Mbappe sends message to sancho