| Thursday, 28th June 2018, 8:56 pm

ഇന്ത്യയുമായുള്ള ചര്‍ച്ച മാറ്റിയതിന്റെ യഥാര്‍ത്ഥ കാരണം മോദിക്കറിയാമെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള ചര്‍ച്ച മാറ്റിവച്ചതിന്റെ യഥാര്‍ത്ഥ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമെന്ന് യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. അടുത്ത ആഴ്ച വാഷിംഗ്ടണിലായിരുന്നു ചര്‍ച്ച നടക്കേണ്ടിയിരുന്നത്.

ചര്‍ച്ച മാറ്റി വച്ചെങ്കിലും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും എന്നാല്‍ ചര്‍ച്ച മാറ്റി വയ്ക്കാന്‍ കാരണം ഇന്ത്യയല്ലെന്നും ഹാലെ വ്യക്തമാക്കി. ചര്‍ച്ച മാറ്റി വയ്ക്കാനുള്ള കാരണം ഉടന്‍ തന്നെ ലോകമറിയുമെന്നും നിക്കി ഹാലെ പറഞ്ഞു.


Also Read നിരോധിത സംഘടനകള്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കുട്ടികളെ ഉപയോഗിക്കുന്നു; കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വീണ്ടും യു.എന്‍


ഉന്നതതല ചര്‍ച്ച നീട്ടിവയ്ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെടുകയായിരുന്നു. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവെയ്ക്കുന്നതെന്നായിരുന്നു മൈക്ക് സുഷമാ സ്വരാജിനോട് പറഞ്ഞത്.

ചര്‍ച്ച മാറ്റി വെച്ചകാര്യം ട്വിറ്ററിലൂടെ വിദേശകാര്യ വക്താവ് രവീശ് കുമാറാണ് അറിയിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.


Read It കാസര്‍കോടുകാരുടെ പ്രതിഷേധത്തിന് ഫലം കണ്ടു; അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു


ചര്‍ച്ചയില്‍ ഇറാനുമായുള്ള എണ്ണ വ്യാപരവും ചര്‍ച്ചയാവുമെന്ന് കരുതിയിരുന്നു. നേരത്തെ, ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക അറിയിച്ചിരുന്നു.

എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബര്‍ നാലോടെ അത് പൂര്‍ണമായും നിറുത്തണമെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. ഈ നിര്‍ദേശം പരിഗണിച്ചാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തന്നെ അവതാളത്തിലാകും.

——————————–

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more