ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയില്‍ ഒന്നാമതെത്തി തമിഴ്‌നാട്. ഗുജറാത്തിനും പിറകില്‍ എട്ടാമതായാണ് കേരളത്തിന്റെ സ്ഥാനം. തമിഴ്‌നാടിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് സദ്ഭരണദിനമായി ആഘോഷിക്കുകയാണ് സര്‍ക്കാര്‍ ഒഡീഷ, ബിഹാര്‍, ഗോവ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ സദ്ഭരണ സൂചികയില്‍ പുറകിലാണ്.
സദ്ഭരണസൂചികയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മറ്റൊരു വിഭാഗമായി തിരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിനാണ് ആ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ഉത്തരാഖണ്ഡ്, ത്രിപുര, മിസോറാം, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്.
കേന്ദ്രഭരണ പ്രദേശങ്ങളിലെ സദ്ഭരണത്തിന് പുതുച്ചേരിക്കാണ് ഒന്നാം സ്ഥാനം. ഈ പട്ടികയില്‍ ലക്ഷദ്വീപാണ് പുറകില്‍ നില്‍ക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനങ്ങളിലെ ഭരണപരമായ മികവിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച സൂചിക പുറത്തുവിട്ടുകൊണ്ട് പറഞ്ഞു.