| Thursday, 30th December 2021, 4:24 pm

സദ്ഭരണ സൂചിക; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സദ്ഭരണ സൂചികയില്‍ മികച്ച അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചികയിലാണ് കേരളം അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. വാണിജ്യവ്യവസായ മേഖലയിലും കൃത്യമായ മുന്നേറ്റം കേരളം രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷന്‍ സ്‌കോര്‍ 44.82 ല്‍ നിന്ന് 85.00 ആയി ഉയര്‍ത്തി.

പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോര്‍ മെച്ചപ്പെടുത്തിയത്. വ്യവസായ മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2019-ല്‍ 1.00 ആയിരുന്നത് 2021-ല്‍ 7.91 ആയി ഉയര്‍ന്നു.

വ്യാവസായിക മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 2019ല്‍ 1.00 ആയിരുന്നിടത്ത് നിന്ന് 2021ല്‍ 7.91 ആയി ഉയരുകയും മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴില്‍ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോര്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

സദ്ഭരണ സൂചികയില്‍ മികച്ച അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണന്‍സ് ഇന്‍ഡക്സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയില്‍ കേരളം അഞ്ചാം സ്ഥാനം നേടി.

മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴില്‍ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോര്‍ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി.

ഭരണ നിര്‍വഹണം മെച്ചപ്പെടുത്താനും സുതാര്യവും ജനകീയവും ആക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഗുണഫലമാണ് ഈ നേട്ടത്തില്‍ പ്രതിഫലിക്കുന്നത്. ഈ മാറ്റങ്ങള്‍ കേരളത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യത്തിന് സദ്ഭരണ സൂചിക അടിവരയിടുന്നു.

ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട് എന്നും ഈ പഠനം വ്യക്തമാക്കുന്നു. അതിനായി കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളം ഇക്കാര്യത്തിലും ഒന്നാമതെത്താന്‍ ഐക്യത്തോടെ നമുക്ക് മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Good governance index; Kerala ranks first among the southern states

We use cookies to give you the best possible experience. Learn more