'ഗുഡ്‌ബൈ മുത്തശ്ശാ' മരിച്ച മുത്തശ്ശനൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരന്‍ പൊല്ലാപ്പില്‍
Daily News
'ഗുഡ്‌ബൈ മുത്തശ്ശാ' മരിച്ച മുത്തശ്ശനൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരന്‍ പൊല്ലാപ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2015, 5:49 pm

Selfie-3ലണ്ടന്‍: മരിച്ച മുത്തശ്ശനൊപ്പമെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നു. സൗദി അരേബ്യയിലെ ഒരു കൗമാരക്കാരനാണ് തന്റെ മുത്തശ്ശന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഗുഡ്‌ബൈ മുത്തശ്ശാ എന്ന അടിക്കുറിപ്പോടുകൂടി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. മരിച്ച മുത്തശ്ശന്റെ  മുഖം പശ്ചാത്തലമാക്കി നാവ് പുറത്തേക്കിട്ട് കുസൃതിയോടെ ചിരിക്കുന്ന പയ്യന്റെ ചിത്രമാണ് ഇത്.

എന്തായാലും കുട്ടിയുടെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയിലുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍നിരവധി പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് കൗമാരക്കാരന്റെ ഈ പ്രവൃത്തിയെ കുറിച്ച് സൗദി അധികാരികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധാര്‍മ്മികമായ പ്രവൃത്തിയായാണ് ഇതിനെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. ഇത്തരം ഒരു സംഭവത്തിന് ആശുപത്രി അധികൃതര്‍ എങ്ങനെ അനുവാദം നല്‍കിയെന്ന് അന്വേഷിക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ട്.ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

എന്തൊക്കെയായാലും മുത്തശ്ശനൊപ്പമെടുത്ത അവസാനത്തെ സെല്‍ഫിയെടുത്ത ആ വിരുതന്‍ പൊല്ലാപ്പിലായിരിക്കുകയാണെന്ന് സാരം. നിരുത്തരവാദിത്തപരവും അധാര്‍മ്മികമായുമായി ഈ പ്രവൃത്തിയെ കാണണമെന്ന് പറയുന്ന സൗദി ഉന്നതര്‍ കുട്ടിക്ക് അര്‍ഹമായ ശിക്ഷനല്‍കണമെന്ന ആവശ്യമുയര്‍ത്തുന്നുണ്ട്.