| Monday, 21st February 2022, 12:23 pm

ചര്‍ച്ചയായി ഹൃദയത്തിലെ 'ഗോമാതാ ടീ സ്റ്റാള്‍'; സദാചാര സംഘികളെ ട്രോളിയാതാണോയെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ 25-ാം ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്തു. ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒ.ടി.ടി റിലീസ്. ഒ.ടി.ടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹൃദയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

പതിവു പോലെ ചിത്രത്തിലെ ഡയറക്ടര്‍ ബ്രില്യന്‍സും ചില വിരുതന്മാര്‍ കണ്ടെത്തുന്നുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത് ഹൃദയത്തിലെ ഗോമാതാ ടീ സ്‌റ്റോളാണ്. അരുണിന്റെ കല്യാണം കഴിഞ്ഞ് മടങ്ങവേ സുഹൃത്തായ അന്റണിയും ഒപ്പം മറ്റൊരു പെണ്‍കുട്ടിയും മഴയത്ത് ഒരു ചായക്കടയില്‍ കയറിനില്‍ക്കുന്ന രംഗമുണ്ട്.

ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ അല്ലേ എന്ന് ആന്റണി ഈ രംഗത്തില്‍ ചോദിക്കുന്നുണ്ട്. ചായക്കടയില്‍ മുന്നില്‍ തൂക്കിയിരിക്കുന്ന ബോര്‍ഡാവട്ടെ ഗോമാതാ ടീ സ്റ്റാള്‍ എന്നാണ്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

‘ഉത്തരേന്ത്യയില്‍ നിന്ന് വന്ന ആരെങ്കിലും തുടങ്ങിയ ടീ സ്റ്റാള്‍ ആയിരിക്കാം’ എന്നാണ് ചിലര്‍ പറയുന്നത്.
‘സംവിധായകന്‍ സംഘികളെ പരിഹസിക്കാനാണോ ഈ ഷോട്ട് ഉള്‍പ്പെടുത്തിയത് എന്നും ചിലര്‍ ചോദിക്കുന്നു.

No photo description available.

അതേസമയം ചായക്കടയുടെ സമീപത്തായുള്ള സി.പി.ഐ.എമ്മിന്റെ കൊടിയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വാലന്റൈന്‍സ് ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവവും ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ പുനരാവിഷ്‌കരിച്ചിരുന്നു.

എന്തായാലും ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ വിമര്‍ശിച്ചും അഭിനന്ദിച്ചും ധാരാളം പ്രതികരണങ്ങളാണ് വരുന്നത്.

May be an image of 2 people and people standing

പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണ് ഹൃദയം.
ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. യു.എസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം ഉണ്ടാക്കിയത്.

പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്ന ചിത്രത്തില്‍ 15 ഗാനങ്ങളാണുണ്ടായിരുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.


Content Highlight: gomatha tea stall became a discussion in socail media

We use cookies to give you the best possible experience. Learn more