| Monday, 18th May 2020, 4:50 pm

ചലനമുണ്ടാക്കാതെ കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ്; 45% ഇടിവോടെ ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ​ഗോൾഡ്മാൻ സാക്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രവചനവുമായി ആ​ഗോള നിക്ഷേപക ബാങ്കിങ്ങ് സ്ഥാപനമായ ​ഗോൾഡ്മാൻ സാക്സ്. ജൂൺ മുതൽ തുടങ്ങുന്ന രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ​ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു.

കേന്ദ്ര സർക്കാർ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ​ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം പുറത്ത് വരുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ അഞ്ച് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അടിയന്തിര പിന്തുണ നൽകുന്നതല്ലെന്ന് ​ഗോൾഡ്മാൻ സാക്സ് വിലയിരുത്തി. നേരത്തെ ഇന്ത്യയുടെ ജി.‍ഡി.പിയിൽ 20 ശതമാനം ഇടിവ് ​ഗോൾഡ്മാൻ സാക്സ് പ്രവചച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ നിലയിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം ഇടിവ് ഇന്ത്യ നേരിടുമെന്നാണ് ഇവർ വിലയിരുത്തുന്നത്.

ഇന്ത്യയിൽ നിരവധി മേഖലകളിൽ ഘടനപരമായ പരിഷ്കരണം നടക്കുന്നുണ്ടെന്നും ഈ പരിഷ്കരണങ്ങൾ കൂടുതലും ഇടത്തരം സ്വാഭാവമുള്ളതായതിനാൽ പെട്ടെന്ന് ഒരു ഉയർച്ച വളർച്ചയിൽ ഉണ്ടാകില്ലെന്നും ​ഗോൾഡ്മാൻ സാക്സ് പറയുന്നു.

സമ്പദ് വ്യവസ്ഥയുടെ മൂന്നാം പാദത്തിൽ 20%ശതമാനം തിരിച്ചുവരവ് ഉണ്ടാകുമെന്നും​ ​ഗോൾഡ്മാൻ സാക്സ് പ്രവചനം സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more