ന്യൂദൽഹി: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രവചനവുമായി ആഗോള നിക്ഷേപക ബാങ്കിങ്ങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. ജൂൺ മുതൽ തുടങ്ങുന്ന രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു.
കേന്ദ്ര സർക്കാർ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം പുറത്ത് വരുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ അഞ്ച് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അടിയന്തിര പിന്തുണ നൽകുന്നതല്ലെന്ന് ഗോൾഡ്മാൻ സാക്സ് വിലയിരുത്തി. നേരത്തെ ഇന്ത്യയുടെ ജി.ഡി.പിയിൽ 20 ശതമാനം ഇടിവ് ഗോൾഡ്മാൻ സാക്സ് പ്രവചച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ നിലയിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം ഇടിവ് ഇന്ത്യ നേരിടുമെന്നാണ് ഇവർ വിലയിരുത്തുന്നത്.
ഇന്ത്യയിൽ നിരവധി മേഖലകളിൽ ഘടനപരമായ പരിഷ്കരണം നടക്കുന്നുണ്ടെന്നും ഈ പരിഷ്കരണങ്ങൾ കൂടുതലും ഇടത്തരം സ്വാഭാവമുള്ളതായതിനാൽ പെട്ടെന്ന് ഒരു ഉയർച്ച വളർച്ചയിൽ ഉണ്ടാകില്ലെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു.
സമ്പദ് വ്യവസ്ഥയുടെ മൂന്നാം പാദത്തിൽ 20%ശതമാനം തിരിച്ചുവരവ് ഉണ്ടാകുമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചനം സൂചിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക