'കപ്പ് ബ്രസീലിന് തന്നെ; അര്‍ജന്റീനയെ നോക്കണ്ട': ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം
2018 fifa world cup
'കപ്പ് ബ്രസീലിന് തന്നെ; അര്‍ജന്റീനയെ നോക്കണ്ട': ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th June 2018, 9:44 am

ലണ്ടന്‍: ലോകകപ്പ് ഫുട്ബാള്‍ ആരവം ഉയരാനിരിക്കെ വിജയികളെ പ്രവചിച്ച് അനലിസ്റ്റ് പഠനങ്ങള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ആഗോള നിക്ഷേപ ബാങ്ക് ആയ ഗോള്‍ സാക്‌സിന്റെ പ്രവചനാമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.

ഇത്തവണ ആറാമത്തെ കപ്പും ബ്രസീല്‍ തന്നെ ഉയര്‍ത്തുമെന്നാണ് സാക്‌സിന്റെ പ്രവചനം. ടീമിന്റെയും പ്രധാന കളിക്കാരുടെയും പ്രകടനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അനലിസ്റ്റുകള്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്.

ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനപട്ടികയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീം ഫ്രാന്‍സാണെന്നാണ് പറയുന്നത്. ബ്രസീലും ഫ്രാന്‍സും തമ്മിലുള്ള സെമിഫൈനലായിരിക്കും ഇത്തവണത്തെ ലോകകപ്പിന്റെ പ്രധാന സവിശേഷത.


ALSO READ: ഷെഹ്‌ല രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഗഡ്കരിയെ അപമാനിക്കാന്‍ ശ്രമിച്ചു: പരാതിയുമായി യുവമോര്‍ച്ച


സെമിഫൈനലില്‍ ബ്രസീല്‍ ജയിക്കുമെന്നും അനലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജര്‍മനി, അര്‍ജന്റീന, സ്‌പെയിന്‍ എന്നിവര്‍ക്ക് എട്ടു ശതമാനം സാധ്യത മാത്രമേയുള്ളു കപ്പടിക്കാന്‍ എന്നാണ് കണക്കുകളില്‍ പറയുന്നത്.

ഡെന്‍മാര്‍ക്കിലെ ഡാന്‍സ്‌കെ ബാങ്കിന്റെ പ്രവചനവും ബ്രസീലിന് അനുകൂലമാണ്. സ്വിസ് ബാങ്കായ യു.ബി.എസ് പറയുന്നത് ജര്‍മനി കപ്പടിക്കുമെന്നാണ്.

ഇന്‍സ്ബ്രുക് സര്‍വകലാശാലയിലെ പഠനം പറയുന്നത് ജര്‍മനി-ബ്രസീല്‍ ഫൈനലാണ്. ഇതില്‍ ബ്രസീല്‍ വെന്നിക്കൊടി പാറിക്കുമെന്നും അവര്‍ പറയുന്നു.

റഷ്യയിലാണ് ലോകകപ്പ് അരങ്ങേറുന്നതെങ്കിലും ആതിഥേയരാജ്യം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നു. കോമേഴ്സ് ബാങ്കും അതുതന്നെ പ്രവചിക്കുന്നു. ജര്‍മന്‍ ബാങ്കായ കൊമേഴ്സ് ബാങ്കിന്റെ പ്രവചനം ജര്‍മനിക്ക് അനുകൂലമാണ്.