അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണല്‍ മെസി തന്റെ ടീം അംഗങ്ങള്‍ക്ക് വിലകൂടിയ ഗോള്‍ഡന്‍ ഐ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഓരോ അംഗത്തിന്റെയും പേരും ജേഴ്സി നമ്പറും ആലേഖനം ചെയ്ത് മൂന്ന് നക്ഷത്രങ്ങളും പതിപ്പിച്ച 24 കാരറ്റ് ഗോള്‍ഡ് പാലറ്റിലുള്ള പ്രത്യേകം ഡിസൈന്‍ ചെയ്ത 35 ഫോണുകള്‍ മെസി ഓര്‍ഡര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
എന്നാല്‍ മെസിയല്ല ഐഫോണുകള്‍ സമ്മാനമായി നല്‍കുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ടീം അംഗങ്ങള്‍ക്ക് ഒരു ബിസിനസുകാരനാണ് ഈ ആഡംബര സമ്മാനം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ജന്റൈന്‍ മാധ്യമ പ്രവര്‍ത്തകനായ ഗാസ്റ്റന്‍ എഡുല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ ലയണല്‍ മെസി രണ്ടു കോടിയോളം രൂപ മൂല്യം വരുന്ന സമ്മാനം അര്‍ജന്റീന താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഈ ഫോണുകള്‍ ഒരു ബിസിനസ്മാന്‍ മെസിയുടെ പക്കല്‍ എത്തിക്കുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന സൗഹൃത മത്സരങ്ങള്‍ക്കായി മെസി ടീമിനൊപ്പം ചേരുമ്പോള്‍ ഫോണുകള്‍ താരങ്ങള്‍ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Golden I phone Argentina