| Monday, 12th January 2015, 11:12 am

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം 'ബോയ്ഹുഡി'ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ഏഞ്ചല്‍സ്: “ബോയ്ഹുഡി”നു മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. അഞ്ചുവയസുമുതല്‍ 18 വയസുവരെയുള്ള ഒരു ആണ്‍കുട്ടിയുടെ ജീവതമാണ് ചിത്രത്തിന്റെ പ്രമേയം. 12 വര്‍ഷമെടുത്താണു ചിത്രം പൂര്‍ത്തിയാക്കിയത്.

ചിത്രത്തിന്റെ സംവിധായകനായ റിച്ചാര്‍ഡ് ലിക്ലാറ്റര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. “ഫോക്‌സ്‌കാച്ചര്‍”, “ദ ഇമിറ്റേഷന്‍ ഗെയിം”, “സെല്‍മ”, “ദ തിയറി ഓഫ് എവരിതിങ്” എന്നിവയാണു ഈ കാറ്റഗറിയിലേക്കു നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍.

എഡ്ഡീ റെഡ്‌മെയ്ന്‍ ആണു മികച്ച നടന്‍. “ദ തിയറി ഓഫ് എവരിതിങ്ങില്‍” സ്റ്റീഫന്‍ ഹോക്കിങ്ങായുള്ള പ്രകടനത്തിനാണു പുരസ്‌കാരം. ജൂലായാനെയാണു മികച്ച നടി. “സ്റ്റില്‍ ആലീസിലെ പ്രകടനമാണു ജൂലിയാനെ പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്.

“ബേഡ്മാനാ”ണ് സ്‌ക്രീന്‍ പ്ലെ പുരസ്‌കാരം. റഷ്യയില്‍ നിന്നുള്ള “ലെവിയതാനാ”ണു മികച്ച വിദേശ ചിത്രം.

ബോയ്ഹുഡിലെ അഭിനയത്തിനു പെട്രീഷ ആര്‍ക്യൂറ്റയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു. മികച്ച
തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് “ബേര്‍ഡ്മാന്‍” എന്ന ചിത്രത്തിനാണ്.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മികച്ച നടിയായി ആമി ആഡംസിനെയും നടനായി മൈക്കല്‍ കീറ്റനെയും തിരഞ്ഞെടുത്തു. “ഹൗ ടു ട്രയിന്‍ യുവര്‍ ഡ്രാഗണാണ് മികച്ച ആനിമേഷന്‍ ചിത്രം.

We use cookies to give you the best possible experience. Learn more