| Monday, 6th January 2025, 7:58 am

മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' വീണ്ടും ചരിത്രം കുറിക്കുമോയെന്ന്; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ഇന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തുനില്‍ക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ഇന്ന് സമ്മാനിക്കും. ഇന്ത്യക്ക് അഭിമാനമായി ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ പായല്‍ കപാഡിയ ഗോള്‍ഡന്‍ ഗ്ലോബ്‌സ് മികച്ച സംവിധായിക വിഭാഗത്തില്‍ നോമിനേഷന്‍ നേടി. മികച്ച ഇംഗ്ലീഷ് ഇതര ഫീച്ചര്‍ ചിത്രം എന്ന വിഭാഗത്തിലേക്കും ചിത്രം മത്സരിക്കുന്നുണ്ട്.

ഞായറാഴ്ച (ജനുവരി അഞ്ച്) വൈകീട്ട് ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ 82-ാമത് എഡിഷന്‍. ഇന്ത്യയില്‍ ഇന്ന് (ജനുവരി ആറ്) രാവിലെ 6:30 അങ മുതല്‍ ലൈവ് സ്ട്രീം കാണാന്‍ കഴിയും.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നിക്കി ഗ്ലേസറാണ് പുരസ്‌ക്കാര ചടങ്ങിന്റെ അവതാരിക. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഷോയുടെ ചരിത്രത്തില്‍ ചടങ്ങ് സോളോ ഹോസ്റ്റ് ചെയ്യുന്ന ആദ്യ വനിതയാണ് നിക്കി ഗ്ലേസര്‍.

പായല്‍ കപാഡിയ രണ്ട് വിഭാഗത്തിനായി മത്സരിക്കുന്നുണ്ട്. മികച്ച സംവിധായികയുടെ ഗണത്തില്‍ എമിലിയ പെരസിന് വേണ്ടി ജാക്വസ് ഓഡിയാര്‍ഡിനെതിരെ കപാഡിയ മികച്ച സംവിധായകനുള്ള വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്തപ്പെട്ടപ്പോള്‍ അനോറയ്ക്ക് വേണ്ടി സീന്‍ ബേക്കര്‍, കോണ്‍ക്ലേവിനായി എഡ്വേര്‍ഡ് ബെര്‍ഗര്‍, ദ ബ്രൂട്ടലിസ്റ്റിന് വേണ്ടി ബ്രാഡി കോര്‍ബറ്റ്, ദി സബ്സ്റ്റാന്‍സിന് വേണ്ടി കോറലി ഫാര്‍ഗെറ്റുമാണ് പായലിന്റെ എതിരാളികള്‍.

മികച്ച ഇംഗ്ലീഷ് ഇതര ഫീച്ചര്‍ ചിത്രം എന്ന വിഭാഗത്തില്‍ ഐ ആം സ്റ്റില്‍ ഹിയര്‍, ദി ഗേള്‍ വിത്ത് ദി നീഡില്‍, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, വെര്‍മിഗ്ലിയോ, എമിലിയ പെരെസ് എന്നീ ചിത്രങ്ങളാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനോടൊപ്പം മത്സരിക്കുക.

Content Highlight: Golden Globe Awards 2025

We use cookies to give you the best possible experience. Learn more