ലോസ് അഞ്ചലസ്: എഴുപത്തിയാറാം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ പ്രഖ്യാപനം ലോസ് ആഞ്ചലസിൽ ആരംഭിച്ചു. സിനിമ,ടെലിവിഷൻ വിഭാഗങ്ങളിലായി മൊത്തം 25 പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക. ഇതിൽ 14 എണ്ണം സിനിമയിൽ നിന്നും,11 എണ്ണം ടെലിവിഷനിൽ നിന്നും ആയിരിക്കും. ഇതുവരെ 13 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 7 എണ്ണം ടി.വി. സീരീസുകൾക്കും 5 എണ്ണം ചലച്ചിത്രങ്ങൾക്കും 1 എണ്ണം പ്രത്യേക വിഭാഗത്തിലുമാണ്.
Also Read ഭാര്യയുടെ അറിവില്ലാതെ ഇനി സൗദിയില്‍ വിവാഹ മോചനം നടക്കില്ല; പുത്തന്‍ പരിഷ്‌കരണവുമായി സൗദി ഭരണകൂടം
“ദ അമേരിക്കൻസ്” ആണ് ഏറ്റവും മികച്ച ടെലിവിഷൻ സീരീസ്. “വൈസ്” എന്ന ചിത്രത്തിലൂടെ വിവാദ രാഷ്ട്രീയ നേതാവായ ഡിക്ക് ചേനിയെ അവതരിപ്പിച്ച ക്രിസ്റ്റിയന്‍ ബെയ്ൽ മികച്ച നടനായി. പുരസ്‌കാരത്തിന് ചെകുത്താനാണ് ക്രിസ്റ്റിയന്‍ ബെയ്ൽ നന്ദി പറഞ്ഞത്. ചലച്ചിത്രത്തിലുള്ള അഭിനയത്തിനു മഹേർഷല അലി മികച്ച സഹനടനുള്ള പുരസ്കാരം നേടി
നെറ്റ്ഫ്ലിക്സ് ചിത്രമായ “റോമ” മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ചിത്രം സംവിധാനം ചെയ്ത അൽഫോൻസോ ക്വറോൺ മികച്ച സംവിധായകനായി. “ദ മാർവെലസ് മിസ്സിസ് മെയ്സൽ” എന്ന ടി.വി. സീരീസിലുള്ള അഭിനയത്തിന് റേച്ചൽ ബ്രോസ്നഹൻ മികച്ച നടിയായി “ഇഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്ക്” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം റെജീന കിംഗ് നേടി. ബെൻ വിഷോ ആണ് മികച്ച സഹനടൻ.
Also Read ഹര്‍ത്താലുകാര്‍ ജാഗ്രത, സ്വകര്യമുതല്‍ നശിപ്പിച്ചാല്‍ കുടുങ്ങും; ഓര്‍ഡിനന്‍സുമായി കേരള സര്‍ക്കാര്‍
സ്ത്രീകൾക്ക് 50 ശതമാനത്തോളം ജോലി ലഭിക്കുന്ന പ്രൊജെക്ടുകളാകും താൻ ഇനി നിർമ്മിക്കുക എന്ന് റെജീന തന്റെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ്‌സിന്റെ അവതാരക കൂടിയായ സാന്ദ്ര ഒ “കില്ലിംഗ് ഈവ്” എന്ന ടെലിവിഷൻ സീരീസിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. ടി.വി. സീരീസുകളായ “ബോഡി ഗാർഡി”ലൂടെയുടെയും “എസ്‌കേപ്പ് അറ്റ് ഡാനെമോറ”യിലൂടെയും മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ റിച്ചാർഡ് മാഡനും പാട്രീഷ്യ ആർക്കെറ്റും നേടി. മികച്ച ഗാനത്തിനുള്ള പുരസ്കാരം “എ സ്റ്റാർ ഈസ് ബോൺ” എന്ന ചിത്രത്തിലെ “ശാലോ” എന്ന ഗാനത്തിലൂടെ ലേഡി ഗാഗ സ്വന്തമാക്കി.
“ദ കോമിസ്കി മെത്തേഡ്” ആണ് മികച്ച ടി.വി. സീരീസ്. “മി ടൂ” ആരോപണത്തിലൂടെ വിവാദത്തിൽ പെട്ട മൈക്കൽ ഡഗ്ലസ് ടി.വി. സീരീസായ “എ കോമിൻസ്കി മെത്തേഡി”ലൂടെ മികച്ച നടനായി. തന്റെ അച്ഛനും നടനും സംവിധായകനുമായ കിർക് ഡഗ്ലസിനു തന്റെ പുരസ്കാരം മൈക്കൽ ഡഗ്ലസ് സമർപ്പിച്ചു. “ഗ്രീൻ ബുക്ക്”മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. സ്‌പൈഡർമാൻ: ഇൻടു സ്പൈഡർവേർസ്” ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച സംഭാവനയ്ക്കുള്ള സെസിൽ ഡി. മിൽ അവാർഡ് ജെഫ് ബ്രിഡ്ജസ് നേടി. തന്റെ തന്നെ പേരിലുള്ള “കരോൾ ബർനറ്റ്” അവാർഡ് കരോൾ ബർനറ്റ് നേടിയത് കൗതുകമായി.