| Monday, 11th December 2023, 9:36 pm

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്; നോമിനേഷനിലും പരസ്പരം മത്സരിച്ച് ബാര്‍ബിയും ഓപ്പണ്‍ഹൈമറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

81ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളില്‍ കൂടുതല്‍ നോമിനേഷനുകള്‍ നേടി ബാര്‍ബിയും ഓപ്പണ്‍ഹൈമറും. ബാര്‍ബിക്ക് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഒമ്പത് നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്.

ഓപ്പണ്‍ഹൈമറിനാകട്ടെ എട്ട് നോമിനേഷനുകളും ലഭിച്ചു. 2024 ജനുവരി ഏഴിന് ലോസ് ഏഞ്ചല്‍സിലാകും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങ് നടക്കുന്നത്.

കോമഡി ഓര്‍ മ്യൂസിക്കല്‍ – മികച്ച നടിക്കുള്ള നോമിനേഷനില്‍ മാര്‍ഗോട്ട് റോബി ഇടം നേടി. ബാര്‍ബിയിലെ അഭിനയത്തിന് റയാന്‍ ഗോസ്ലിംങ്ങിന് മികച്ച സഹനടനുള്ള നോമിനേഷനും ലഭിച്ചു. സിനിമാറ്റിക് ഏന്‍ഡ് ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റിലും സ്‌ക്രീന്‍പ്ലേയിലും ഉള്‍പ്പെടെ ബാര്‍ബി നോമിനേഷന്‍ സ്വന്തമാക്കി.

ബാര്‍ബിയുടെ നോമിനേഷനുകളില്‍ മൂന്നെണ്ണം മികച്ച ഒറിജിനല്‍ സോങ്ങിനുള്ളതായിരുന്നു. അതില്‍ ഡുവ ലിപയുടെയും ബില്ലി ഐലിഷിന്റെയും സോങ്ങുകളും ഉള്‍പ്പെടുന്നു.

മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, സിനിമാറ്റിക് ബോക്സ് ഓഫീസ് അച്ചീവ്‌മെന്റ് ഉള്‍പ്പെടെയുള്ള എട്ട് നോമിനേഷനുകളിലാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ ഓപ്പണ്‍ഹൈമറിന്റെ പേരുള്ളത്.

ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ എമ സ്‌റ്റോണ്‍ നായികയായ പുവര്‍ തിങ്‌സ് എന്നീ സിനിമകള്‍ക്ക് ഏഴ് നോമിനേഷനുകള്‍ ലഭിച്ചു.

എമ സ്റ്റോണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ, കീലിയന്‍ മര്‍ഫി, ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് എന്നിവര്‍ മികച്ച അഭിനയത്തിനുള്ള നോമിനേഷനുകളില്‍ വന്നു. അഞ്ച് നോമിനേഷനുകള്‍ നേടി ഏറ്റവും കൂടുതല്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഇംഗ്ലീഷ് ഇതര ഭാഷ ചിത്രമായി സൗത്ത് കൊറിയന്‍ ചിത്രമായ പാസ്റ്റ് ലൈവ്‌സ് മാറി.

Content Highlight: Golden Globe Award Nomination Out Now; Barbie And Oppenheimer Got More Nomination

We use cookies to give you the best possible experience. Learn more