| Monday, 6th January 2020, 11:00 am

ഗോള്‍ഡന്‍ ഗ്ലോബ് പ്രഖ്യാപിച്ചു; 'ജോക്കര്‍' മികച്ച നടന്‍, മികച്ച നടി- റെനീ സെല്‍വീഗര്‍, ചെര്‍ണോബിലിന് രണ്ട് പുരസ്‌കാരം, ബ്രാഡ് പിറ്റ് സഹനടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലണ്ടന്‍: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘1917’ സംവിധാനം ചെയ്ത സാം മെന്‍ഡസ് കരസ്ഥമാക്കി.

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ത്രില്ലര്‍ ജോക്കര്‍ സ്വന്തമാക്കി.

ബെസ്റ്റ് ലിമിറ്റഡ് സീരീസിനുള്ള പുരസ്‌കാരവും ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്ടര്‍ക്കുള്ള പുരസ്‌കാരവും ചെര്‍ണോബില്‍ സീരീസ് നേടി.

ജൂഡിയിലെ അഭിനയത്തിന് റെനീ സെല്‍വീഗറെ മികച്ച നടിയായി തെരഞ്ഞെടുത്തു. ജോക്കറിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സിനാണ് മികച്ച നടനുള്ള പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍

(ഡ്രാമ)

മികച്ച ചലച്ചിത്രം-1917

മികച്ച നടി- റെനീ സെല്‍വീഗര്‍ (ജൂഡി)

മികച്ച നടന്‍- ജോക്വിന്‍ ഫീനിക്‌സ് (ജോക്കര്‍)

(മ്യൂസിക്കല്‍/കോമഡി)

മികച്ച ചിത്രം -വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച നടി- അക്വാഫിനാ (ദി ഫെയര്‍വെല്‍)

മികച്ച നടന്‍- ടാരോണ്‍ എഗര്‍ട്ടണ്‍ (റോക്കറ്റ്മാന്‍)

മികച്ച സഹനടന്‍- ബ്രാഡ് പിറ്റ് (വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)

മികച്ച പശ്ചാത്തല സംഗീതം- ഹില്‍ദുര്‍ ഗ്വാനോഡിട്ടിര്‍ (ജോക്കര്‍)

ടി.വി സീരീസ്

മികച്ച ടി.വി സീരീസ്- ചെര്‍ണോബില്‍

മികച്ച നടി- മിഷേലെ വില്യംസ് (ഫോസ്)

മികച്ച സംവിധായകന്‍- സാം മെന്‍ഡസ് (1917)

മികച്ച തിരക്കഥ- ക്വിന്റിന്‍ ടാരന്റീനോ (വണ്‍സ് അപോണ്‍ എ ടൈം ഹോളിവുഡ്)

മികച്ച വിദേശ ഭാഷാ ചിത്രം- പാരാസൈറ്റ്

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more