കേരളത്തില്‍ കള്ളക്കടത്ത് വര്‍ധിക്കുന്നു; രാജ്യത്തെ സ്വര്‍ണക്കടത്തിന്റെ മൂന്നില്‍ ഒന്നും കേരളത്തിലെന്ന് കസ്റ്റംസ്
Gold Smuggling
കേരളത്തില്‍ കള്ളക്കടത്ത് വര്‍ധിക്കുന്നു; രാജ്യത്തെ സ്വര്‍ണക്കടത്തിന്റെ മൂന്നില്‍ ഒന്നും കേരളത്തിലെന്ന് കസ്റ്റംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 5:15 pm

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നുവെന്ന് കസ്റ്റംസ്. കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കെത്തുന്ന സ്വര്‍ണക്കടത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണ് എത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. അതില്‍ മൂന്നില്‍ ഒന്നും കേരളത്തിലാണ് നടക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കള്ളക്കടത്ത് വര്‍ധിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും സുമിത് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് കള്ളക്കടത്ത് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം മാത്രം 44 കോടിയുടെ അനധികൃത സ്വര്‍ണം പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ 123 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയെന്നും കമ്മീഷണര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിനെ കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ