Kerala News
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; സ്വര്‍ണം കണ്ടെത്തിയത് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 05, 07:22 am
Sunday, 5th July 2020, 12:52 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെ കാര്‍ഗോയിലാണ് സ്വര്‍ണം പിടികൂടിയത്.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന നടത്തി വരികയാണ്.

തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ആരാണ് അയച്ചതെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ച സ്വര്‍ണം കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ